Murder Case | 'മോഡേണ്‍ ജീവിതം ഇഷ്‌ടമല്ല'; ഗൃഹനാഥൻ മാതാവിനെയും സഹോദരിമാരെയും കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട് 

 
Scene of the murder incident in Karachi
Scene of the murder incident in Karachi

Representational Image Generated by Meta AI

● പ്രതിയായ ബിലാൽ അഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
● മതപരമായ വിശ്വാസങ്ങളിലൂടെ മാത്രം ജീവിക്കുന്ന ഭാര്യ, ബന്ധം ഉപേക്ഷിച്ച്‌ പോകാൻ കാരണം കുടുംബാംഗങ്ങളുടെ മോഡേണ്‍ ജീവിതമാണെന്നാണ് ബിലാലിന്റെ വാദം.

ഇസ്ലാമാബാദ്: (KVARTHA) കുടുംബാംഗങ്ങളുടെ സോഷ്യൽ മീഡിയ ഉപയോഗവും ആധുനിക ജീവിതശൈലിയും ഇഷ്ടപ്പെടാതിരുന്നെന്നാരോപിച്ച് ഗൃഹനാഥൻ അമ്മയേയും സഹോദരിമാരെയും കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. 

പൊലീസ് പറയുന്നതനുസരിച്ച്, വീട്ടിലെ നാല് സ്‌ത്രീകളെയാണ് പ്രതിയായ ബിലാല്‍ അഹമ്മദ് കൊലപ്പെടുത്തിയത്. തന്റെ മാതാവ്, സഹോദരി, സഹോദരിയുടെ മകള്‍, സഹോദരന്റെ ഭാര്യ എന്നിവരെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

കറാച്ചിയിലെ ഓൾഡ് സോള്‍ജ്യർ ബസാറിലുള്ള അപ്പാർട്ട്‌മെന്റിൽ നിന്നാണ് നാല് മൃതദേഹങ്ങളും പൊലീസ് കണ്ടെടുത്തത്. പ്രതിയായ ബിലാൽ അഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കുടുംബാംഗങ്ങളുടെ ജീവിതശൈലി തന്റെ ദാമ്പത്യജീവിതത്തെ താളം തെറ്റിച്ചുവെന്നാണ് പ്രതിയുടെ മൊഴി. മതപരമായ വിശ്വാസങ്ങളിലൂടെ മാത്രം ജീവിക്കുന്ന ഭാര്യ, ബന്ധം ഉപേക്ഷിച്ച്‌ പോകാൻ കാരണം കുടുംബാംഗങ്ങളുടെ മോഡേണ്‍ ജീവിതമാണെന്നാണ് ബിലാലിന്റെ വാദം.

മരിച്ച നാല് സ്ത്രീകള്‍ക്കും സമൂഹ മാദ്ധ്യമങ്ങളില്‍ അക്കൗണ്ടുണ്ടായിരുന്നു. യുവതികള്‍ അവരുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരുന്നതും ബിലാലിന് ഇഷ്‌ടപ്പെട്ടിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ആദ്യം സഹോദരിയെ മാത്രം കൊല്ലാനാണ് പ്രതി പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ശേഷിക്കുന്ന മൂന്നുപേർ സംഭവത്തിൽ ദൃക്‌സാക്ഷികളാകുമെന്നതിനാല്‍ അവരെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസമാണ് ബിലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

#Karachi #Murder #DomesticViolence #CrimeNews #SocialMedia #BilalAhmed

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia