Assault | 'ഒരു മാസം ലോഡ്ജിൽ താമസിപ്പിച്ച് പീഡിപ്പിച്ചു', പൊലീസുകാരനെതിരെ വനിതാ ഡോക്ടറുടെ പരാതി
● വിവാഹവാഗ്ദാനം നൽകി തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
● ഒരു മാസത്തോളം ലോഡ്ജിൽ താമസിപ്പിച്ചുവെന്ന് പറയുന്നു.
തിരുവനന്തപുരം: (KVARTHA) വനിതാ ഡോക്ടറെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ യുവതി, തൃശ്ശൂരിലെ ഇന്ത്യ റിസർവ് ബറ്റാലിയനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെയാണ് ലൈംഗിക പീഡനത്തിന് പരാതി നൽകിയിരിക്കുന്നത്.
വിവാഹവാഗ്ദാനം നൽകി തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഏകദേശം ഒരു മാസത്തോളം ലോഡ്ജിൽ താമസിപ്പിച്ച് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു. പരാതിയിൽ, ശാരീരികമായി പരിക്കേൽപ്പിച്ചു എന്ന ആരോപണവും ഉണ്ട്.
പൊലീസ് പറയുന്നത് ഇങ്ങനെ: 'സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പൊലീസുകാരൻ താൻ അവിവാഹിതനാണെന്ന് യുവതിയോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇയാൾക്ക് ഭാര്യയും കുട്ടികളുമുണ്ടെന്ന് അറിഞ്ഞു. ഈ പൊലീസുകാരന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും വ്യക്തമായി. ഇതോടെയാണ് ഡോക്ടർ പരാതി നൽകിയത്'
#PoliceAllegation #FemaleDoctor #Assault #Thiruvananthapuram #Investigation #SocialIssues