Arrest | ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വലി, യുവഡോക്ടർ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ


● പറശ്ശിനിക്കടവിലും തളിപ്പറമ്പിലുമായി രണ്ട് ലോഡ്ജുകളിൽ നിന്നാണ് അഞ്ചുപേർ പിടിയിലായത്.
● പറശ്ശിനിക്കടവിലെ ശ്രീപ്രിയ ലോഡ്ജിൽ നിന്ന് നാല് ആലപ്പുഴ സ്വദേശികൾ പിടിയിലായി.
● തളിപ്പറമ്പിലെ വി.എ. റെസിഡൻസിയിൽ നിന്ന് തിരുവനന്തപുരം സ്വദേശിയായ യുവ ഡോക്ടർ അറസ്റ്റിലായി.
● വിദേശത്തേക്ക് പോകുന്നതിന് മുൻപുള്ള പരിശീലനത്തിനാണ് ലോഡ്ജിൽ മുറിയെടുത്തതെന്ന് ഡോക്ടർ മൊഴി നൽകി.
● പിടിയിലായവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
കണ്ണൂർ: (KVARTHA) പറശ്ശിനിക്കടവിലും തളിപ്പറമ്പിലുമായി രണ്ട് ലോഡ്ജുകളിൽ മുറിയെടുത്ത് കഞ്ചാവ് ഉപയോഗിച്ച അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പറശ്ശിനിക്കടവിലെ ശ്രീപ്രിയ ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് ഉപയോഗിച്ച ആലപ്പുഴ സ്വദേശികളായ ഗൗതം അജിത്ത് (27), അജിത്ത് റെജി (27), ജെ.കെ. ആദിത്ത് (30), പി.എ. ഹരികൃഷ്ണൻ (25) എന്നിവരെ ഡിവൈ.എസ്.പി. പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ് പാളയാട് റോഡിലെ വി.എ. റസിഡൻസിയിൽ എസ്.ഐ. ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ തിരുവനന്തപുരം സ്വദേശിയായ യുവ ഡോക്ടർ അജാസ് ഖാൻ (25) പിടിയിലായി. ഇയാളും മുറിയിലിരുന്ന് കഞ്ചാവ് ഉപയോഗിക്കുകയായിരുന്നുവെന്നും വിദേശത്തേക്കു പോകുന്നതിനു മുമ്പുള്ള ചില പ്രായോഗിക പരിശീലനത്തിനായാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്തിരുന്നതെന്നും പൊലീസ് പറഞ്ഞു. പിടിയിലായവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
Five individuals, including a young doctor from Thiruvananthapuram, were arrested by Kannur police for consuming cannabis in two different lodges in Parassinikkadavu and Taliparamba. The arrests were made following raids conducted by separate police teams. The doctor reportedly stated he was staying at the lodge for practical training before going abroad. All the arrested individuals were later released on bail.
#KannurDrugCase, #CannabisArrest, #LodgeRaid, #YoungDoctor, #KeralaPolice, #DrugAbuse