Child Abuse | തളിപ്പറമ്പിൽ ഫുട്ബോൾ പരിശീലകൻ പോക്സോ കേസിൽ റിമാൻഡിൽ
Jan 8, 2025, 22:40 IST
Photo: Arranged
● തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുസ്തഫ (34) ആണ് റിമാൻഡിലായത്.
● 2022 ലും ഇയാൾക്കെതിരെ സമാനമായ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.
● കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
കണ്ണൂർ: (KVARTH) തളിപ്പറമ്പിൽ ഫുട്ബോൾ പരിശീലകനായ യുവാവ് പോക്സോ കേസിൽ റിമാൻഡിലായി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുസ്തഫ (34) ആണ് റിമാൻഡിലായത്. പരിശീലനത്തിനെത്തിയ പതിനാലു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
2022 ലും ഇയാൾക്കെതിരെ സമാനമായ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഫുട്ബോൾ പരിശീലകനായ മുസ്തഫ പരാതി നൽകിയ കുട്ടിയെ കൂടാതെ പരിശീലനത്തിനെത്തിയ മറ്റു കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ രക്ഷിതാക്കൾ വിവരം പുറത്തു പറയണമെന്നു പോലീസ് അറിയിച്ചു.
കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ തളിപ്പറമ്പ് പോക്സോ കോടതിയിൽ ഹാജരാക്കിയാണ് റിമാൻഡ് ചെയ്തത്.
#ThaliparambaNews #POCSO #ChildAbuse #FootballCoach #KeralaPolice #CrimeNews
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.