മാഹിയില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന അധികൃത മദ്യ ശേഖരം പിടികൂടി; മലപ്പുറത്ത് ബിജെപി നേതാവ് ഉള്‍പെടെ 2 പേര്‍ അറസ്റ്റില്‍

 


പാണ്ടിക്കാട്: (www.kvartha.com 12.01.2021) മാഹിയില്‍ നിന്ന് പികപ് വാനില്‍ കടത്തിക്കൊണ്ട് വന്ന അധികൃത മദ്യ ശേഖരം എക്‌സൈസ് പിടികൂടി. എക്സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും ഇന്റലിജന്‍സ് ബ്യുറോയും മഞ്ചേരി റെയ്ഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

സംഭവത്തില്‍ ബിജെപി നേതാവ് ഉള്‍പെടെ രണ്ടുപേര്‍ അറസ്റ്റിലായി. പാണ്ടിക്കാട് പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ മദ്യ വില്‍പ്പന നടത്തിയിരുന്ന ശരത് ലാല്‍ (30), പാറക്കോട്ടില്‍ നിതിന്‍ (31) എന്നിവരെ ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിലൂടെ പിടികൂടിയതെന്ന് ഉദ്യാഗസ്ഥര്‍ പറഞ്ഞു.

മാഹിയില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന അധികൃത മദ്യ ശേഖരം പിടികൂടി; മലപ്പുറത്ത് ബിജെപി നേതാവ് ഉള്‍പെടെ 2 പേര്‍ അറസ്റ്റില്‍

മാഹിയില്‍ നിന്ന് 400 കുപ്പി മദ്യവുമായി പിക്കപ്പില്‍ പാണ്ടിക്കാട് ഹൈസ്‌കൂള്‍ പടിയിലുള്ള പച്ചക്കറി കടയുടെ അടുത്ത് എത്തിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാണ്ടിക്കാട് പഞ്ചായത്ത് 19-ാം വാര്‍ഡിലെ ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു പിടിയിലായ ശരത് ലാല്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Keywords:  News, Malappuram, Kerala, Arrest, Arrested, Crime, BJP, Leader, Liquor, Foreign liquor seized in Malappuram; 2 including BJP leader arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia