Remanded | നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുന്‍ പോസ്റ്റ് മാസ്റ്റര്‍ റിമാന്‍ഡില്‍; അറസ്റ്റിലായത് യുഡിഎഫ് പഞ്ചായത് അംഗം

 


കണ്ണൂര്‍: (www.kvartha.com) നിക്ഷേപമായി നല്‍കിയ തുക തട്ടിയെടുത്തെന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞ മുന്‍ പോസ്റ്റ് മാസ്റ്ററെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ചെറുകുന്ന് പഞ്ചായത് പത്താം വാര്‍ഡ് മുണ്ടപ്രത്തെ യുഡിഎഫ് അംഗം കൊയിലേരിയന്‍ കൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്.

Remanded | നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുന്‍ പോസ്റ്റ് മാസ്റ്റര്‍ റിമാന്‍ഡില്‍; അറസ്റ്റിലായത് യുഡിഎഫ് പഞ്ചായത് അംഗം

1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ദിരാ വികാസ് പത്ര സ്‌കീമില്‍ പോസ്റ്റ് ഓഫീസില്‍ നിക്ഷേപമായി നല്‍കിയ തുക തട്ടിയെടുത്തുവെന്നാണ് പരാതി. കേസില്‍ 2005ല്‍ തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒരു വര്‍ഷം തടവിനും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

തുടര്‍ന്ന് ജാമ്യത്തിലിറങ്ങി അപീലിന് പോയെങ്കിലും സെഷന്‍സ് കോടതി ശിക്ഷ ശരിവച്ചു. എന്നാല്‍ ജാമ്യ കാലാവധി കഴിഞ്ഞിട്ടും ജയിലിലേക്ക് പോകാതെ മുങ്ങുകയായിരുന്നു. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Remand, Taliparamba, Cherukunnu, Crime, Post Office, Post Master, Scheme, Investment, Former postmaster remanded in investment fraud case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia