Corruption Verdict | 50,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ മുവാറ്റുപുഴ മുന്‍ ആര്‍ഡിഒയ്ക്ക് 7 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷവിധിച്ച് വിജിലന്‍സ് കോടതി

 
Former RDO Sentenced to 7 Years in 50,000 Rupees Bribery Case
Former RDO Sentenced to 7 Years in 50,000 Rupees Bribery Case

Representational Image Generated By Meta AI

● ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിയെ മുവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു
● വിജിലന്‍സ് കോടതി ജഡ്ജ് എന്‍വി രാജുവിന്റേതാണ് വിധി പ്രഖ്യാപനം 
● പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വിഎ സരിത ഹാജരായി

കൊച്ചി: (KVARTHA) 50,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ മുവാറ്റുപുഴ മുന്‍ ആര്‍ഡിഒ വിആര്‍ മോഹനന്‍ പിള്ളയ്ക്ക് ഏഴു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷവിധിച്ച് വിജിലന്‍സ് കോടതി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അഴിമതി നിരോധന വകുപ്പു പ്രകാരം മോഹനന്‍ പിള്ളയ്ക്ക് ശിക്ഷ വിധിച്ചത്. ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിയെ മുവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. 

 

2016ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. മൂവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് വിആര്‍ മോഹനന്‍ പിള്ളയ്ക്ക് എതിരായ കേസ്. വിജിലന്‍സ് കോടതി ജഡ്ജ് എന്‍വി രാജു ആണ് മുന്‍ ആര്‍ഡിഒയ്ക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വിഎ സരിത ഹാജരായി.


പാടത്തോട് ചേര്‍ന്നുള്ള വീട്ടുവളപ്പിലെ ഇടിഞ്ഞുവീണ സംരക്ഷണ ഭിത്തി നന്നാക്കുന്നതിന് വീട്ടുടമ സര്‍ക്കാര്‍ സഹായത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ പരിശോധനയ്‌ക്കെത്തിയ മോഹനന്‍ പിള്ള നിര്‍മാണം നിര്‍ത്തി വയ്ക്കാന്‍  നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് നിര്‍മാണം നടക്കണമെങ്കില്‍ 50,000 രൂപ കൈക്കൂലി നല്‍കണമെന്നും ആവശ്യപ്പെട്ടു.

 

എല്ലാ രേഖകളും ഉണ്ടായിട്ടും 50,000 രൂപ ആര്‍ഡിഒ കൈക്കൂലി ആവശ്യപ്പെട്ടതോടെ വീട്ടുടമ വിജിലന്‍സിനെ വിവരമറിയിച്ചു. തുടര്‍ന്ന് വീട്ടുടമ തുക കൈമാറിയതിന് പിന്നാലെ വിജിലന്‍സ് ഒരുക്കിയ കെണിയില്‍ മോഹനന്‍ പിള്ള കുടുങ്ങുകയായിരുന്നു.

 #KeralaNews #BriberyCase #VigilanceCourt #CorruptionVerdict #RDOCase #Justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia