Crime | വീട്ടിലെത്തിയ സെയിൽസ് ഗേളിനെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് 10 വർഷം തടവും പിഴയും


● പുഴാതി മുൻ വില്ലേജ് ഓഫീസർ രഞ്ജിത്ത് ലക്ഷ്മണനെയാണ് ശിക്ഷിച്ചത്.
● കണ്ണൂർ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
● 2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കണ്ണൂർ: (KVARTHA) വീട്ടിലെത്തിയ സെയിൽസ് ഗേളിനെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ മുൻ വില്ലേജ് ഓഫീസർക്ക് പത്തുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുഴാതി മുൻ വില്ലേജ് ഓഫീസർ രഞ്ജിത്ത് ലക്ഷ്മണനെയാണ് (44) ശിക്ഷിച്ചത്. കേസിൽ പ്രതിയായതിനെ തുടർന്ന് ഇയാളെ സസ്‍പെൻഡ് ചെയ്യുകയായിരുന്നു.
ആരുമില്ലാത്ത സമയത്ത് വീട്ടിൽ ബുക്ക് വിൽപനയ്ക്കെത്തിയ സെയിൽസ് ഗേളിനെ ബലപ്രയോഗത്തിലൂടെ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. പിഴയടച്ചില്ലെങ്കിൽ നാലുമാസം കൂടി ശിക്ഷയനുഭവിക്കണം. കണ്ണൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എം ടി ജലജ റാണിയാണ് ശിക്ഷിച്ചത്. 2021ൽ പള്ളിക്കുന്നിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം.
വനിതാ സെൽ ഇൻസ്പെക്ടർ പി കമലാക്ഷിയാണ് കേസിൽ കുറ്റപത്രം നൽകിയത്. പ്രൊസിക്യുഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ. പ്രീതാകുമാരി ഹാജരായി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A former village officer in Kannur was sentenced to 10 years imprisonment and a fine for assaulting a saleswoman in 2021.
#KannurCrime, #assaultConviction, #VillageOfficer, #WomenSafety, #KeralaNews, #CrimeNews