കാറില്‍ കടത്താന്‍ ശ്രമിച്ച 4 കിലോ കഞ്ചാവ് പിടികൂടി പൊലീസ്; പ്രതികള്‍ രക്ഷപ്പെട്ടു
May 10, 2021, 09:06 IST
കൊട്ടാരക്കര: (www.kvartha.com 10.05.2021) കാറില്‍ കടത്താന്‍ ശ്രമിച്ച നാലു കിലോ കഞ്ചാവ് പിടികൂടി പൊലീസ്. കെഎല്‍ 11 എജെ 3796 നമ്പരുളള ഇന്നോവ കാര്‍, എംസി റോഡില്‍ കൊട്ടാരക്കര കുന്നക്കരയ്ക്ക് സമീപം വാഹന പരിശോധന നടത്തിയിരുന്ന പൊലീസ് സംഘത്തെ കണ്ട് നിര്‍ത്താതെ പോവുകയായിരുന്നു. വാഹനം പിന്തുടര്‍ന്ന പൊലീസ് സംഘമാണ് കഞ്ചാവ് കണ്ടെത്തിയത്.
അതേസമയം ഗോവിന്ദമംഗലത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം ഉപേക്ഷിച്ച് വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവര്‍ക്കായി നാട്ടുകാരുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. പിന്നീട് വാഹനം പരിശോധിച്ചപ്പോഴാണ് പ്രത്യേക സജ്ജീകരിച്ച അറയില്‍ നിന്ന് നാലു കിലോയോളം കഞ്ചാവ് കണ്ടെടുത്തത്. പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.
Keywords: News, Kerala, Police, Crime, Car, Seized, Accused, Kottarakkara, Four kilograms of cannabis found in car
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.