'രാത്രിയില്‍ മകനും കുടുംബവും ഉറങ്ങിക്കിടക്കവെ വീടിന് തീയിട്ടു'; 4 പേര്‍ക്ക് ദാരുണാന്ത്യം, പിതാവ് കസ്റ്റഡിയില്‍
Mar 19, 2022, 07:30 IST
ഇടുക്കി: (www.kvartha.com 19.03.2022) തൊടുപുഴയില്‍ നാലംഗ കുടുംബത്തെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മുഹമ്മദ് ഫൈസല്‍, ഭാര്യ ശീബ, മക്കളായ മെഹര്‍, അസ്ന, എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പിതാവ് ഹമീദിനെ (79) പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രിയില്‍ ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കവെ ഹമീദ് വീടിന് തീയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുടുംബ വഴക്കിനെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് വ്യക്തമാക്കി. ഹമീദ് പെട്രോള്‍ വീട്ടില്‍ കരുതിയിരുന്നു. തീയണയ്ക്കതിരിക്കാന്‍ ടാങ്കിലെ വെള്ളം ഒഴുക്കിവിട്ടു. സമീപ വീടുകളിലെ ടാങ്കുകളിലെ വെള്ളവും ഒഴിക്കിവിട്ടുവെന്നുമാണ് നിഗമനം. നാട്ടുകാരാണ് തീയണച്ചത്. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിക്കുകയാണ്.
Keywords: News, Kerala, Police, House, Father, Custody, Crime, Death, Family, Fire, Idukki, Thodupuzha, Four-member family found dead in Idukki.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.