Arrested | ഡെല്‍ഹിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ കുത്തേറ്റ് മരിച്ചു; യുവാവ് അറസ്റ്റില്‍
Nov 23, 2022, 10:20 IST
ന്യൂഡെല്‍ഹി: (www.kvartha.com) പാലത്ത് പ്രദേശവാസികളെ ഞെട്ടിച്ച് കൂട്ടക്കൊല. ഒരു കുടുംബത്തിലെ നാലുപേരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ദീവാന ദേവി (75), ദീവാനയുടെ മകന്‍ ദിനേശ് (50), ദിനേശിന്റെ ഭാര്യ ദര്‍ശന, മകള്‍ ഉര്‍വശി (18) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 25 കാരനായ കേശവ് എന്ന യുവാവ് അറസ്റ്റില്‍.
പിടിയിലായ കേശവിന്റെ സഹോദരി, പിതാവ്, മാതാവ്, മുത്തശ്ശി എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് അരുംകൊല നടന്നത്. മയക്കുമരുന്നിന് അടിമയായ യുവാവ് റീഹാബിറ്റേഷന്‍ കേന്ദ്രത്തില്‍ നിന്ന് മടങ്ങിയെത്തി ദിവസങ്ങള്‍ക്ക് ശേഷം തന്റെ കുടുംബത്തെ മുഴുവന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യുവാവിനെ ചോദ്യം ചെയ്ത് വരികയാണെന്നും വീട്ടുതര്‍ക്കത്തെ തുടര്‍ന്ന് പ്രതിയായ കേശവ് മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയും കുത്തിക്കൊന്നതായി മൊഴി നല്‍കിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,New Delhi,Crime,Killed,Police,Arrested,Youth,Drugs,Local-News,Kills, Four members of family stabbed to death in Palam, accused arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.