അധോലോകത്തിലേക്ക് ശിഷ്യന്‍മാരെ കൈപിടിച്ച് ആനയിച്ച ഗുരുവിന് 50 വെട്ടില്‍ ഗുരുദക്ഷിണ നല്‍കി ശിഷ്യന്‍മാര്‍; കൊല്ലപ്പെട്ടശേഷവും പകയടങ്ങാതെ മൃതശരീരം വെട്ടിനുറുക്കിയതായി ദൃക്‌സാക്ഷികള്‍; സംഭവം നടന്നത് ആളുകള്‍ നോക്കിനില്‍ക്കെ
Nov 19, 2019, 16:20 IST
നെടുമ്പാശേരി : (www.kvartha.com 19.11.2019) അധോലോകത്തിലേക്ക് ശിഷ്യന്‍മാരെ കൈപിടിച്ച് ആനയിച്ച ഗുരുവിന് 50 വെട്ടില്‍ ഗുരുദക്ഷിണ നല്‍കി ശിഷ്യന്‍മാര്‍. നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരന്‍ വീട്ടില്‍ വര്‍ക്കിയുടെ മകന്‍ 'ഗില്ലാപ്പി' എന്ന് വിളിക്കുന്ന ബിനോയിയെയാണ് (40) ഗുണ്ടാ പ്രവര്‍ത്തനത്തിലേക്ക് താന്‍ കൈപിടിച്ചുകയറ്റിയ സ്വന്തം ശിഷ്യന്‍മാര്‍ തന്നെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗില്ലാപ്പിയുടെ നേതൃത്വത്തില്‍ നേരത്തെയുണ്ടായിരുന്ന 'അത്താണി ബോയ്‌സ്' എന്ന ക്വട്ടേഷന്‍ സംഘത്തിലെ നാലംഗ സംഘമാണ് കൊലയ്ക്ക് പിന്നില്‍. 'അത്താണി ബോയ്‌സി'ല്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഭിന്നതയുണ്ടായിരുന്നു. കൊല്ലപ്പെട്ട ശേഷവും പകയടങ്ങാത്ത സംഘം മൃതശരീരം വെട്ടിനുറുക്കിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
ശനിയാഴ്ച ഇതേസംഘവുമായി ബിനോയി ഏറ്റുമുട്ടിയതായി പറയുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് തിങ്കളാഴ്ച രാത്രി എട്ടരമണിയോടെ നാട്ടുകാര്‍ നോക്കിനില്‍ക്കെ ദേശീയപാതയില്‍ അത്താണി ഓട്ടോറിക്ഷ സ്റ്റാന്‍ഡിന് മുന്നില്‍ ക്രൂരമായ കൊലപാതകം നടന്നത്. സമീപമുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരെല്ലാം അക്രമം കണ്ട് സംഭവസ്ഥലത്ത് നിന്ന് ഓടിമാറി. പിന്നീട് പോലീസ് എത്തിയാണ് മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ചൊവ്വാഴ്ച പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിനോയി നെടുമ്പാശേരി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. റൂറല്‍ ജില്ലയില്‍ അങ്കമാലി, കാലടി, ചെങ്ങമനാട് എന്നീ പോലീസ് സ്റ്റേഷനുകളിലായി ആയുധ നിയമം, സ്ഫോടക വസ്തുനിയമം, കൊലപാതകശ്രമം, സംഘംചേര്‍ന്ന് കവര്‍ച്ച, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ ഇയാള്‍ക്കെതിരെ കേസുണ്ട്. ഇതേത്തുടര്‍ന്ന് എ വി ജോര്‍ജ് ജില്ലാ പോലീസ് മേധാവിയായിരിക്കെ മൂന്നുവര്‍ഷം മുമ്പ് ഇയാളെ കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് നാടുകടത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gang wars rear head in Kochi’s underbelly, Nedumbassery Airport, News, Local-News, Crime, Criminal Case, Murder, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.