Girl trapped | ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടി കുടുങ്ങി; ആശങ്കയായി ഷെല്‍ടര്‍ ഹോമുകളില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ ഫോണ്‍ ഉപയോഗം
Jul 6, 2022, 10:29 IST
കൊച്ചി: (www.kvartha.com) ഷെല്‍ടര്‍ ഹോമുകളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചത് പൊലീസിന്റെ പിടിപ്പുകേടെന്ന് ആരോപണം ഉയരുന്നു. അടുത്തിടെ നടന്ന ഒരു സംഭവത്തില്‍, പെരുമ്പാവൂരിലെ ഷെല്‍ടര്‍ ഹോമിലെ അന്തേവാസിയായ 14 കാരിയായ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചതിന് ശേഷം അവളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും ഒരാള്‍ക്ക് അയച്ചുകൊടുത്തതായുള്ള വിവരം പുറത്തുവന്നു. മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ശിശുക്ഷേമ സമിതി കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
ഇതുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ മുഹമ്മദ് അമീസ് (23), മലപ്പുറം ജില്ലയിലെ മുഹമ്മദ് റശീദ് (20), നിഹാല്‍ ശാന്‍ പുല്ലാത്ത് (20), ലബീബ് കെ (20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയെന്ന് ആരോപണമുള്ള യുക്രൈനില്‍ പഠിക്കുന്ന മെഡികല്‍ വിദ്യാര്‍ഥിക്കായി തിരച്ചില്‍ തുടരുകയാണ്. ഇയാളുടെ സുഹൃത്തുക്കളാണ് പിടിയിലായവരെന്ന് പൊലീസ് പറയുന്നു. 'ഈ വര്‍ഷം മാര്‍ചില്‍ മെഡികല്‍ വിദ്യാര്‍ഥിയാണ് പെണ്‍കുട്ടിയുമായി ആദ്യമായി സൗഹൃദത്തിലായത്. നഗ്‌നചിത്രങ്ങള്‍ അയച്ച് വീഡിയോ കോളുകള്‍ വഴി നഗ്‌നത കാണിക്കാന്‍ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചു', പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏപ്രില്‍ 26 ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും മെയ് 31 ന് നാല് യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കേസ് പരിഗണിച്ച അഡീഷനല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ സോമന്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍, തടവുകാര്‍ മൊബൈല്‍ ഫോണുകളോ കംപ്യൂടറുകളോ ഉപയോഗിക്കുന്നത് നിരീക്ഷിക്കാന്‍ ജില്ലാ ശിശു സംരക്ഷണ യൂനിറ്റിനും ഷെല്‍ടര്‍ ഹോം മാനജ്മെന്റിനും മുന്നറിയിപ്പ് നല്‍കി. കുട്ടികള്‍ക്കല്ലാതെ അത്തരം സൗകര്യങ്ങള്‍ നല്‍കുന്നില്ലെന്ന് ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസ ഉദ്ദേശം അല്ലെങ്കില്‍ അവരുടെ ക്ഷേമത്തിനുള്ള മറ്റ് കാര്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മൊബൈല്‍ ഫോണ്‍ ഷെല്‍ടര്‍ ഹോമിലെ ജീവനക്കാരന്റെ കൈവശമുണ്ടായിരുന്നെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനായി പെണ്‍കുട്ടിക്ക് ഇത് സ്ഥിരമായി കൈമാറിയിരുന്നതായി പൊലീസ് പറഞ്ഞു. മെഡികല്‍ വിദ്യാര്‍ഥിയുമായി പെണ്‍കുട്ടിക്ക് അടുപ്പമുണ്ടായിരുന്നെന്നും നഗ്‌നചിത്രങ്ങള്‍ അയക്കാന്‍ നിര്‍ബന്ധിച്ചത് ഇയാളാണെന്നും പൊലീസ് റിപോര്‍ടില്‍ പറയുന്നു.
'നഗ്‌നയായി വീഡിയോ കോളുകള്‍ ചെയ്യാന്‍ അവള്‍ നിര്‍ബന്ധിതയായി. എന്നാല്‍ കുറച്ച് തവണ വീഡിയോ കോളുകള്‍ ചെയ്ത ശേഷം ഒന്നാം പ്രതി പെണ്‍കുട്ടിയുമായുള്ള ബന്ധം ഒഴിവാക്കി. ഇത് ഇരയ്ക്ക് മാനസിക ആഘാതമുണ്ടാക്കി, അതോടെ അവളെ കൗണ്‍സിലിങ്ങിന് അയച്ചു', പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ ലഭിച്ചവരാണ് പ്രതികളായ മറ്റുള്ളവരെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: Latest-News, Kerala, Kochi, Top-Headlines, Trapped, Girl, Instagram, Police, Mobile Phone, Student, Arrested, Crime, Girl trapped via Instagram, phone use by minors at shelter homes worrying.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.