Investigation | '26 ലക്ഷം രൂപ തരൂ, ഇല്ലെങ്കില്‍ കുടുംബത്തെ കൊല്ലും', കുപ്രസിദ്ധ ക്രിമിനല്‍ സംഘത്തിലെ അംഗമെന്ന വ്യാജേന പ്രമുഖ കമ്പനിയുടെ എച്ച്ആര്‍ മേധാവിക്ക് ഭീഷണി കോള്‍; 18 കാരന്‍ പിടിയില്‍; പണം എന്തിനെന്ന പൊലീസിന്റെ ചോദ്യത്തിന് പറഞ്ഞത് ഇങ്ങനെ!
Dec 11, 2022, 11:38 IST
ഗുരുഗ്രാം: (www.kvartha.com) കുപ്രസിദ്ധ ഗുണ്ടാസംഘമായ ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ അംഗമെന്ന വ്യാജേന പണം ആവശ്യപ്പെട്ടെന്ന കേസില്‍ 18 കാരനെ ഗുരുഗ്രാമില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍, തന്റെ അമ്മ കാന്‍സര്‍ രോഗിയാണെന്നും അവരുടെ ചികിത്സയ്ക്കായി പണത്തിന് വേണ്ടിയാണ് താന്‍ കുറ്റകൃത്യം ചെയ്തതെന്നും കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കൗമാരക്കാരന് കടബാധ്യതയുണ്ടെന്നും അത് വീട്ടാനും അമ്മയുടെ ചികില്‍സയ്ക്കുള്ള പണത്തിന് വേണ്ടിയുമാണ് കുറ്റം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊലീസ് പറയുന്നത്
'18 കാരന്‍ ഡിസംബര്‍ നാലിന് വൈകുന്നേരം ആറ് മണിക്ക് ജാപ്പനീസ് കമ്പനിയുടെ എച്ച്ആര്‍ മേധാവിയെ വിളിച്ച് താന്‍ ലോറന്‍സ് ബിഷ്ണോയ് സംഘത്തിലെ അംഗമാണെന്ന് അറിയിക്കുകയും 26 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. സഹകരിച്ചില്ലെങ്കില്‍ അയാളെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തില്‍ കമ്പനി അധികൃതര്‍ ഗുരുഗ്രാമിലെ സെക്ടര്‍ 17/18 പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് (സെക്ടര്‍-17) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് 18 കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, തനിക്ക് ജോലിയൊന്നുമില്ലാത്ത രണ്ട് സഹോദരങ്ങള്‍ ആണുള്ളതെന്നും പെട്ടെന്ന് പണം ലഭിക്കാനാണ് താന്‍ കുറ്റകൃത്യം ചെയ്തതെന്നും കുട്ടി പറഞ്ഞു. വെബ് സീരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എച്ച്ആര്‍ മേധാവിയെ ഭീഷണിപ്പെടുത്തിയത്. കൗമാരക്കാരന്‍ ഒരു സ്ത്രീയുടെ ഫോണ്‍ മോഷ്ടിച്ച് അതുപയോഗിച്ചാണ് കമ്പനിയുടെ എച്ച്ആര്‍ മേധാവിയെ ഭീഷണിപ്പെടുത്തിയത്. ശേഷം ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യുന്നതിനാല്‍ പിടികൂടാന്‍ പ്രയാസമായിരുന്നു'.

Keywords: Latest-News, National, Top-Headlines, Investigates, Crime, Complaint, Police, 'Give Rs 26 lakhs or I will kill your family,' Gurugram teen posing as Lawrence Bishnoi gang member threatens HR.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.