Smuggling | കണ്ണൂർ വിമാനത്താവളത്തിൽ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 89.96 ലക്ഷം രൂപയുടെ സ്വർണം പിടികൂടി


● 2025 മാർച്ച് മാസത്തിൽ മാത്രം 16 കേസുകളാണ് കണ്ണൂരിൽ രജിസ്റ്റർ ചെയ്തത്
● 34 ലക്ഷം രൂപയുടെ സിഗരറ്റും ഇ-സിഗരറ്റും പിടികൂടി.
● 15.6 ലക്ഷം രൂപയുടെ 13 കിലോ കുങ്കുമപ്പൂവ് പിടികൂടി.
കണ്ണൂർ: (KVARTHA) അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ജിദ്ദയിൽ നിന്നെത്തിയ കാസർകോട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് 89.96 ലക്ഷം രൂപ വിലമതിക്കുന്ന 997.9 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ കാസർകോട് സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സ്വർണം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി സ്വർണ കടത്ത് മാഫിയയുടെ കരിയറാണെന്നാണ് കസ്റ്റംസിൻ്റെ സംശയം.
ഈ വർഷം മാർച്ച് മാസത്തിൽ മാത്രം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇൻ്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥർ 16 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 34 ലക്ഷം രൂപയുടെ സിഗരറ്റ്, ഇ-സിഗരറ്റ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ 15.6 ലക്ഷം രൂപ വിലമതിക്കുന്ന 13 കിലോ കുങ്കുമപ്പൂവും 21.3 ലക്ഷം രൂപയുടെ 262 ഗ്രാം സ്വർണവും ഇതേ കാലയളവിൽ പിടിച്ചെടുത്തിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കസ്റ്റംസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Gold worth 89.96 lakh rupees was seized from a passenger from Kasaragod at Kannur International Airport. The customs officials arrested the passenger. In March 2025, 16 cases were registered at Kannur Airport, which included seizure of gold, cigarettes and saffron.
#KannurAirport #GoldSeizure #Customs #Smuggling #KeralaNews #AirportNews