ബൈക്കില്‍ സഞ്ചരിക്കവെ ആക്രമണം; ഇരുമ്പ് കൊണ്ടുള്ള അടിയേറ്റ് 19കാരന്‍ ചികിത്സയില്‍, പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ്
Nov 7, 2019, 10:57 IST
ആലപ്പുഴ: (www.kvartha.com 07.11.2019) ബൈക്കില്‍ സഞ്ചരിക്കവെ ഇരുമ്പ് കൊണ്ടുള്ള അടിയേറ്റ് 19കാരന്‍ ചികിത്സയില്‍. തലയ്ക്കും ചെവിക്കും ഗുരുതര പരിക്കേറ്റ മണ്ണഞ്ചേരി സ്വദേശി സജീറിനെ(19) വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. അമ്പനാകുളങ്ങര വഴി സജീറും സുഹൃത്തും ബൈക്കില്‍ സഞ്ചരിക്കവെയാണ് ഇരുമ്പു കൊണ്ടുള്ള അടിയേറ്റത്.
എന്തിനാണ് ആക്രമിച്ചെന്ന് അറിയില്ലെന്നും പ്രതികളെ കണ്ടാലറിയാമെന്നും സജീര്‍ മൊഴി നല്‍കി. സമദ്, സിനാജ് എന്നീ രണ്ടു പേരാണ് പ്രതികളെന്ന് മണ്ണഞ്ചേരി പോലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മണ്ണഞ്ചേരി കേന്ദ്രീകരിച്ച് രാത്രിയില്‍ കഞ്ചാവ്-മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായുള്ള ആക്ഷേപം ഉയരുന്നതിനിടെയാണ് അകാരണമായി യുവാവിനു നേരെയുണ്ടായ ആക്രമണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Alappuzha, News, Kerala, Crime, attack, Case, Police, Youth, Injured, hospital, Treatment, Group attack against 19 year old boy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.