കുട്ടികള്‍ കരയുന്നത് ശ്രദ്ധില്‍പെട്ട അയല്‍വാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് വീട്ടിനുള്ളില്‍ സിസിടിവി വച്ച് മാതാപിതാക്കള്‍; പിന്നെ കണ്ടത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍

 



സൂറത്: (www.kvartha.com 05.02.2022) മാതാപിതാക്കളുടെ അഭാവത്തില്‍ കുട്ടികള്‍ കരയുന്നത് ശ്രദ്ധില്‍പെട്ട അയല്‍വാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് വീട്ടിനുള്ളില്‍ സിസിടിവി വച്ച കുടുംബം കണ്ടത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. മാതാപിതാക്കള്‍ ജോലിക്കാരായതിനാല്‍ കുട്ടികളെ നോക്കാന്‍ പരിചാരകയെ ഏര്‍പാടാക്കിയിരുന്നു. ഈ യുവതി കുഞ്ഞിനെ തുടര്‍ച്ചയായി മര്‍ദിക്കുന്നതും തല കട്ടിലില്‍ ഇടിപ്പിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്‌. 

ഗുജറാതിലെ സൂറതിലെ രണ്‍ദേര്‍ പലന്‍പൂര്‍ പാട്ടിയിലെ ഒരു കുടുംബത്തിലെ എട്ട് മാസം പ്രായമായ കുഞ്ഞിനാണ് അതിക്രൂരമായ മര്‍ദനമേറ്റത്. കുട്ടിയുടെ മുടി വലിക്കുകയും അടിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

കുട്ടികള്‍ കരയുന്നത് ശ്രദ്ധില്‍പെട്ട അയല്‍വാസികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് വീട്ടിനുള്ളില്‍ സിസിടിവി വച്ച് മാതാപിതാക്കള്‍; പിന്നെ കണ്ടത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍


ദൃശ്യങ്ങള്‍ കണ്ടതിന് പിന്നാലെ പിതാവ് മിതേഷ് പട്ടേല്‍ കൊലപാതക ശ്രമത്തിന് കോമല്‍ ചന്ദ്രലേഖര്‍ എന്ന യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. മൂന്ന് മാസം മുമ്പാണ് കോമല്‍ ചന്ദ്രലേഖറിനെ കുടുംബം ജോലിക്ക് നിയമിക്കുന്നത്. കുഞ്ഞിന് ക്രൂരമായ മര്‍ദനമേറ്റ സംഭവം സമൂഹ മാധ്യമങ്ങളിലടക്കം വിവാദമായിരിക്കുകയാണ്.

Keywords:  News, National, India, Gujarat, Crime, Assault, Child, Police, Arrest, Complaint, Family, Parents, CCTV, Gujarat: Nanny seen assaulting 8-month-old in cctv, child admitted to ICU
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia