Gunpowder found | അഞ്ചരക്കണ്ടിയിലെ ഇറച്ചിക്കടയില്‍ വെടിമരുന്ന് കണ്ടെത്തി

 


കണ്ണൂര്‍: (www.kvartha.com) അഞ്ചരക്കണ്ടിയിലെ ഇറച്ചിക്കടയില്‍ ഒന്നര കിലോ ഗ്രാം വെടിമരുന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അഞ്ചരക്കണ്ടി വെണ്‍മണല്‍ മെട്ടയിലെ തവക്കല്‍ ചികന്‍ സ്റ്റാളിനകത്താണ് പോളിതീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ വെടിമരുന്ന് കണ്ടെത്തിയത്.
                
Gunpowder found | അഞ്ചരക്കണ്ടിയിലെ ഇറച്ചിക്കടയില്‍ വെടിമരുന്ന് കണ്ടെത്തി

ബുധനാഴ്ച ചികന്‍ സ്റ്റാള്‍ ഉടമയായ റഹീം ഇറച്ചി വിതരണത്തിനായി സ്റ്റാള്‍ പൂട്ടി പുറത്തുപോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കടയ്ക്കകത്ത് വെടിമരുന്ന് കണ്ടെത്തിയത്. കടയുടെ ചിമ്മിനിതട്ടിന്റെ അകത്തൂടെ വെടിമരുന്ന് ആരോ അകത്തേക്കിട്ടതാണെന്ന് സംശയിക്കുന്നതായി ഇയാള്‍ പൊലിസിനോട് പറഞ്ഞു. സംശയം തോന്നിയതിനെ തുടര്‍ന്ന് പൊതി അഴിച്ചു നോക്കിയപ്പോഴാണ് വെടിമരുന്നാണെന്ന് വ്യക്തമായത്. ഉടന്‍ കൂത്തുപറമ്പ് പൊലിസ് സ്ഥലത്തെത്തി വെടിമരുന്ന് കസ്റ്റഡിയിലെടുത്തു. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് വ്യാപക റെയ്ഡുനടത്തി. റഹീമിന്റെ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Investigates, Police, Gunpowder found in a butcher's shop.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia