Dead Body | വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട പെട്ടിയില്‍ സ്ത്രീയുടെ നഗ്‌നമായ മൃതദേഹം; 'ജനനേന്ദ്രിയത്തില്‍ മുറിവും ഇടുപ്പില്‍ പൊള്ളലേറ്റ പാടും'
Oct 19, 2022, 10:34 IST
ന്യൂഡെല്‍ഹി: (www.kvartha.com) വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട പെട്ടിയില്‍ സ്ത്രീയുടെ നഗ്‌നമായ മൃതദേഹം കണ്ടെത്തി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഇഫ്കോ ചൗകിന് സമീപമാണ് യുവതിയുടെ നഗ്ന മൃതദേഹം കണ്ടെത്തിയത്.
ഇഫ്കോ ചൗകിന് സമീപത്തെ റോഡരികിലെ കുറ്റിക്കാട്ടില്‍ സംശയാസ്പദമായ ഒരു പെട്ടി കണ്ടതായി വൈകീട്ട് നാലോടെ ഒരു ഓടോറിക്ഷാ ഡ്രൈവറാണ് പൊലീസില്‍ അറിയിച്ചത്. ഇതോടെ പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാളുടെ ഇടുപ്പില്‍ പൊള്ളലേറ്റതായി തോന്നുന്ന ചില പാടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ജനനേന്ദ്രിയത്തിലും മുറിവേറ്റ പാടുകളുണ്ടെന്നും മെഡികല്‍ ബോര്‍ഡ് അംഗം പറഞ്ഞു. നഗ്‌നയായ നിലയില്‍ മൃതദേഹം ഉണ്ടായിരുന്നതിനാല്‍ ബലാത്സംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പോസ്റ്റുമോര്‍ടം നടത്തിയ മെഡികല്‍ ബോര്‍ഡിലെ ഡോക്ടര്‍ പറഞ്ഞു.
സ്ത്രീയെ കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പെട്ടിക്കുള്ളില്‍ ഇട്ടതാണെന്ന് പോസ്റ്റുമോര്‍ടത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എന്നാല്‍ ഉടന്‍ തന്നെ വ്യക്തമായ ചിത്രം ലഭിക്കുമെന്നും വെസ്റ്റ് ഡിസിപി ദീപക് സഹാറന്‍ പറഞ്ഞു.
സംഭവങ്ങളുടെ കൃത്യമായ ചിത്രം ലഭിക്കാന്‍ സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളും വിശകലനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.