Tragedy | മരവിച്ച മനസുമായി നാട്; വെഞ്ഞാറമൂട് ദാരുണമായി കൊല്ലപ്പെട്ട 5 പേരുടെയും മൃതദേഹങ്ങൾ ഖബറടക്കി; കണ്ണീരോടെ വിട

 
Mourners gather at the funeral of the victims of the Venjaramoodu tragedy in Kerala.
Mourners gather at the funeral of the victims of the Venjaramoodu tragedy in Kerala.

Photo: Arranged

● അവസാനമായി ഒരുനോക്ക് കാണാൻ നിരവധി ആളുകളാണ് ഒഴുകിയെത്തിയത്
● ദുഃഖം താങ്ങാനാവാതെ ബന്ധുക്കളും നാട്ടുകാരും കണ്ണീരൊഴുക്കി
● അഞ്ചുപേരുടെയും തലയോട്ടി തകർന്നിട്ടുണ്ട്
● അന്വേഷണം പുരോഗമിക്കുന്നു.

തിരുവനന്തപുരം: (KVARTHA) വെഞ്ഞാറമൂട് ദാരുണമായി കൊല്ലപ്പെട്ട അഞ്ചുപേരുടെയും ഖബറടക്ക ചടങ്ങുകൾ പൂർത്തിയായി. പ്രതി അഫാന്റെ സഹോദരൻ അഫ്‌സാൻ (13), പിതാവിന്റെ സഹോദരൻ പുല്ലമ്പാറ എസ്‌എൻ പുരം ആലമുക്കിൽ ലത്തീഫ് (69), ഭാര്യ സാജിദ ബീവി (59), പിതാവിന്റെ മാതാവ് സൽമാബീവി (92) എന്നിവരെ താഴേപാങ്ങോട് ജുമാ മസ്‌ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കിയത്. 

അഫാന്റെ സുഹൃത്ത് വെഞ്ഞാറമൂട് മുക്കുന്നൂർ സ്വദേശിനി ഫർസാന (19) യുടെ മൃതദേഹം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചയ്ക്ക് 2.30ഓടെയാണ് വീടുകളിലേക്ക് എത്തിച്ചത്. അഫ്‌സാന്റെ മൃതദേഹം പേരുമല ജംഗ്‌ഷനിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് വീട്ടിലേക്ക് കൊണ്ടുപോയത്. 

അവസാനമായി ഒരുനോക്ക് കാണാൻ ബന്ധുക്കളും നാട്ടുകാരും സഹപാഠികളും ഉൾപ്പെടെ നിരവധി ആളുകളാണ് ഒഴുകിയെത്തിയത്. ദുഃഖം താങ്ങാനാവാതെ ബന്ധുക്കളും നാട്ടുകാരും കണ്ണീരൊഴുക്കി. അതിക്രൂരമായാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തലക്കേറ്റ അടിയാണ് അഞ്ചുപേരുടെയും മരണകാരണം. അഞ്ചുപേരുടെയും തലയോട്ടി തകർന്നിട്ടുണ്ട്. 

കേസിൽ നിലവിൽ ഒന്നും പറയാറായിട്ടില്ലെന്ന് ഐജി ശ്യാം സുന്ദർ പറഞ്ഞു. എന്താണ് കൊലപാതകത്തിന്റെ കാരണം എന്ന് നിലവിൽ പറയാൻ ആകില്ലെന്നും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ പ്രതി ആശുപത്രിയിൽ ആയതിനാൽ കൂടുതൽ ചോദ്യം ചെയ്യാൻ ആയിട്ടില്ലെന്നും ഐജി വ്യക്തമാക്കി. 

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്ന് പ്രതി അഫാന്‍ മൊഴി നല്‍കിയിരുന്നു. മാതാവുമായി ആലോചിച്ചാണ് തീരുമാനമെടുത്തതെന്നും സ്വയം മരിക്കാന്‍ ധൈര്യമില്ലെന്ന് മാതാവ് പറഞ്ഞുവെന്നും അഫാന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച മൂന്നു സ്ഥലങ്ങളിലായാണ് കൊലപാതകം നടത്തിയത്. 

മാതാവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കേസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി പൊലീസ് കാത്തിരിക്കുന്നു.

The funeral rites of the five victims of the tragic mass killing in Venjaramoodu have been completed, leaving the community in deep sorrow. The deceased include Afan's brother, his father's brother, his wife, his mother, and a friend. The accused, Afan, has confessed to committing the murders due to financial difficulties. The investigation is ongoing.

#VenjaramooduTragedy #MassKilling #KeralaNews #Grief #Loss #JusticeForVictims

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia