Arrested | സ്വന്തം വീടിന് മുന്നില്‍ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയതിനുശേഷം അജ്ഞാതര്‍ ചെയ്തുവെന്ന് ആരോപിച്ച് വ്യാജപരാതി നല്‍കിയെന്ന കേസ്; ഹിന്ദുമുന്നണി നേതാവ് അറസ്റ്റില്‍

 



ചെന്നൈ: (www.kvartha.com) സ്വന്തം വീടിന് മുന്നില്‍ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയതിനുശേഷം അജ്ഞാതര്‍ ചെയ്തുവെന്ന് ആരോപിച്ച് വ്യാജപരാതി നല്‍കിയെന്ന കേസില്‍ ഹിന്ദുമുന്നണി നേതാവ് അറസ്റ്റില്‍.  കുംഭകോണത്തുള്ള ചക്രപാണിയാണ് (40)അറസ്റ്റിലായത്.

പൊലീസ് പറയുന്നത്: തിങ്കളാഴ്ച പുലര്‍ചെയാണ് തന്റെ വീടിന് മുന്നില്‍ പെട്രോള്‍ ബോംബ് ആക്രമണം നടന്നുവെന്ന് ചക്രപാണി പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞത്. സംഭവത്തെ തുടര്‍ന്ന് ഹിന്ദുമുന്നണിയുടെയും ബിജെപിയുടെയും നേതാക്കള്‍ വീട് സന്ദര്‍ശിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Arrested | സ്വന്തം വീടിന് മുന്നില്‍ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയതിനുശേഷം അജ്ഞാതര്‍ ചെയ്തുവെന്ന് ആരോപിച്ച് വ്യാജപരാതി നല്‍കിയെന്ന കേസ്; ഹിന്ദുമുന്നണി നേതാവ് അറസ്റ്റില്‍


കേസെടുത്ത പൊലീസ് ചക്രപാണിയെയും ഭാര്യ മാലതിയെയും ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തായത്. പെട്രോള്‍ ബോംബ് ആക്രമണം നാടകമായിരുന്നെന്ന് ചക്രപാണി പിന്നീട് കുറ്റം സമ്മതിച്ചു. ആക്രമണത്തില്‍ കാര്യമായ നാശമൊന്നുമുണ്ടായിരുന്നില്ല. ബോംബിനായി ഉപയോഗിച്ച സാധനങ്ങള്‍ ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Keywords:  News,National,India,chennai,attack,Case,Complaint,Fake,Police,Arrest,Arrested,Crime, Hindu Munnani leader in Tamil Nadu’s Thanjavur stages fake petrol bomb attack, arrested


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia