Bengaluru Murder | വീട്ടിനുള്ളിൽ മൃതദേഹമുണ്ടെന്ന് വീട്ടുടമയ്ക്ക് ഫോൺ; പൊലീസ് ചെന്നപ്പോൾ കണ്ടത് യുവതിയെ കൊന്ന് സൂട്ട്കേസിൽ നിറച്ച നിലയിൽ; ഭർത്താവ് മഹാരാഷ്ട്രയിൽ നിന്ന് അറസ്റ്റിൽ

 
Homeowner Receives Call About Body Inside; Police Find Woman Murdered and Stuffed in Suitcase; Husband Arrested in Maharashtra
Homeowner Receives Call About Body Inside; Police Find Woman Murdered and Stuffed in Suitcase; Husband Arrested in Maharashtra

Photo Credit: Whatsapp Group

● ഭർത്താവ് വീട്ടുടമയെ ഫോൺ വിളിച്ചാണ് വിവരം അറിയിച്ചത്. 
● കൊല്ലപ്പെട്ടത് മഹാരാഷ്ട്ര സ്വദേശിനി ഗൗരി ഖേദേക്കർ. 
● ഭർത്താവ് രാകേഷ് രാജേന്ദ്ര ഖേദേക്കർ അറസ്റ്റിലായി. 
● ഫോറൻസിക് പരിശോധനയിൽ മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ.

ബെംഗ്ളുറു: (KVARTHA) ബെംഗ്ളൂരുവിലെ ഒരു വീട്ടിൽ സൂട്ട്കേസിൽ നിറച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിനെ മഹാരാഷ്ട്രയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.  മഹാരാഷ്ട്ര സ്വദേശിനിയായ ഗൗരി ഖേദേക്കർ (32) ആണ് മരിച്ചത്. ഭർത്താവ് രാകേഷ് രാജേന്ദ്ര ഖേദേക്കറിനെയാണ് കൊലപാതകക്കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്തത്.

ഭർത്താവിൻ്റെ ഫോൺ കോൾ വഴി വിവരം പുറത്ത്

പൊലീസ് പറയുന്നതത് ഇങ്ങനെ: ഗൗരി ഖേദേക്കറിൻ്റെ ഭർത്താവ് വീടിന്റെ ഉടമയെ ഫോൺ വിളിക്കുകയും ഭാര്യയുടെ മൃതദേഹം ഫ്ലാറ്റിലുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. ഉടമ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. ഹുളിമാവു പൊലീസ് സ്റ്റേഷൻ പരിധിയിലെ ദൊഡ്ഡകമ്മാനഹള്ളിയിലെ ഒരു അപ്പാർട്ട്മെൻ്റിലാണ് ഗൗരിയും ഭർത്താവ് രാകേഷും താമസിച്ചിരുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ പ്രോജക്റ്റ് മാനേജറാണ് അറസ്റ്റിലായ രാകേഷ്.

ഫോറൻസിക് പരിശോധനയിൽ കുത്തേറ്റ പാടുകൾ

കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ, പ്രാഥമികമായി ഇതൊരു ആത്മഹത്യാ കേസാണെന്നാണ് കരുതിയത്. എന്നാൽ, സ്ഥലത്തെത്തിയപ്പോൾ ഗൗരിയുടെ മൃതദേഹം ഒരു സ്യൂട്ട്കേസിലാണ് കണ്ടെത്തിയത്. ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ മൃതദേഹത്തിൽ കുത്തേറ്റ പാടുകൾ കണ്ടെത്തി. യുവതിയുടെ മൃതദേഹം വാഷ്‌റൂമിൽ സൂക്ഷിച്ചിരുന്ന സ്യൂട്ട്കേസിലാണ് ഉണ്ടായിരുന്നത് എന്ന് സൗത്ത് ഈസ്റ്റ് ഡിസിപി സാറ ഫാത്തിമ അറിയിച്ചു.

രണ്ടു വർഷത്തെ ദാമ്പത്യം; ജോലി അന്വേഷിച്ച് വീട്ടമ്മ

രണ്ടു വർഷം മുൻപാണ് മഹാരാഷ്ട്ര സ്വദേശികളായ ഗൗരിയും രാകേഷും വിവാഹിതരായത്. 2025 ഫെബ്രുവരിയിലാണ് ഇവർ വാടക വീടിൻ്റെ മൂന്നാം നിലയിലേക്ക് താമസം മാറിയത്. ഗൗരി വീട്ടമ്മയായിരുന്നു, ജോലി അന്വേഷിച്ചു വരികയായിരുന്നു.

വീട് പൂട്ടിയിട്ട നിലയിൽ; വാതിൽ തകർത്താണ് അകത്ത് കടന്നത്

വൈകുന്നേരം 5.30 ഓടെ വീടിന്റെ ഉടമ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്തു. പോലീസ് എത്തിയപ്പോൾ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്ന് പോലീസ് വാതിൽ തകർത്താണ് അകത്ത് പ്രവേശിച്ചത്. വാഷ്‌റൂമിൽ സൂക്ഷിച്ചിരുന്ന സ്യൂട്ട്കേസിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കൊലപാതക കാരണം അജ്ഞാതം; അന്വേഷണം പുരോഗമിക്കുന്നു

കൊലപാതകത്തിൻ്റെ സാഹചര്യവും കാരണവും ഇതുവരെ വ്യക്തമായിട്ടില്ല. മരിച്ച ഗൗരിയുടെ മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഭർത്താവിനെ കൂടുതൽ ചോദ്യം ചെയ്താലേ കൊലപാതക കാരണം ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു.

A 32-year-old woman, Gauri Khedekar, was found murdered and stuffed in a suitcase at her Bengaluru residence. Her husband, Rakesh Rajendra Khedekar, who informed the homeowner about the body, has been arrested in Maharashtra. Forensic examination revealed stab wounds. The motive for the murder is currently unknown, and police investigation is ongoing.

#BengaluruMurder #Crime #WifeKilled #HusbandArrested #SuitcaseBody #PoliceInvestigation

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia