National Security | 'ഹണിട്രാപ്പിൽ കുടുങ്ങി, പാക് ചാരസംഘടനയ്ക്ക് പ്രതിരോധ വിവരങ്ങൾ ചോർത്തി'; കേസിൽ മലയാളിയടക്കം 3 പേർ കൂടി അറസ്റ്റിൽ

 
Honey Trap Leads to Arrests in Espionage Case
Honey Trap Leads to Arrests in Espionage Case

Photo: Arranged

●   'സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ചാരസംഘടനയുമായി ബന്ധം സ്ഥാപിച്ചത്'
●   'കൊച്ചി, കാർവാർ നാവിക താവളങ്ങളെ കുറിച്ചുള്ള വിവരങ്ങളും കൈമാറി'
●   'വിവരങ്ങൾ കൈമാറിയത് പണത്തിനു വേണ്ടിയാണ്'

വിശാഖപട്ടണം: (KVARTHA) പാകിസ്ഥാൻ ചാരസംഘടനയുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പേരെ എൻഐഎ അറസ്റ്റ് ചെയ്തു. കൊച്ചിയിൽ നിന്നുള്ള പി എ അഭിലാഷ്, ഉത്തര കന്നഡ ജില്ലയിലെ വേതൻ ലക്ഷ്‌മൺ ടണ്ഡേൽ, അക്ഷയ് രവി നായിക് എന്നിവരാണ് പിടിയിലായത്. നാവിക പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന  കേസിൽ എട്ട് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് പ്രതികൾ പാകിസ്ഥാൻ ചാരസംഘടനയുമായി ബന്ധം സ്ഥാപിച്ചത് എന്നാണ് എൻ.ഐ.എ കണ്ടെത്തിയത്. ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളെയും, കൊച്ചി, കാർവാർ നാവിക താവളങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പണത്തിനു വേണ്ടി ഇവർ കൈമാറിയതായി എൻഐഎ പറയുന്നു.
2021 ജനുവരിയിൽ ആന്ധ്രപ്രദേശിലെ കൗണ്ടർ ഇൻ്റലിജൻസ് സെൽ രജിസ്റ്റർ ചെയ്ത കേസ് 2023 ജൂണിലാണ് എൻ.ഐ.എ ഏറ്റെടുത്തത്. 

ഒളിവിൽ പോയ രണ്ട് പാകിസ്‌താനികൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. പാക്ക് പൗരനായ മീർ ബാലജ് ഖാനും, അറസ്റ്റിലായ ആകാശ് സോളങ്കിയും ചാരവൃത്തിയിൽ സജീവമായിരുന്നുവെന്നാണ് എൻഐഐ വ്യക്തമാക്കുന്നത്. ഒളിവിൽ പോയ ആൽവെൻ, മൻമോഹൻ സുരേന്ദ്ര പാണ്ഡ, അമാൻ സലിം ഷെയ്ഖ് എന്നിവരുടെ പേരുകളും കുറ്റപത്രത്തിൽ ഉണ്ട്.

2024 ഓഗസ്റ്റിൽ നാവിക താവളത്തിലെ വിവര ചോർച്ചയെക്കുറിച്ച് അന്വേഷിക്കാൻ എൻ.ഐ.എ സംഘം കാർവാർ സന്ദർശിച്ചിരുന്നു. ഫേസ്ബുക്കിൽ നാവിക ഉദ്യോഗസ്ഥയായി വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയ പാകിസ്ഥാൻ ഏജൻ്റ്  പ്രതികളെ ഹണിട്രാപ്പിൽ കുടുക്കിയതായി കണ്ടെത്തി. 2023ൽ സൗഹൃദം സ്ഥാപിച്ച ശേഷം, കാർവാർ നാവിക താവളത്തിലെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു. എട്ട് മാസത്തേക്ക് പ്രതിമാസം 5000 രൂപ നൽകിയതായും കണ്ടെത്തി.

2023ൽ വിശാഖപട്ടണത്ത് എൻ.ഐ.എ അറസ്റ്റ് ചെയ്ത ദീപക്കും ഈ പ്രതികളും തമ്മിൽ ബന്ധമുണ്ടെന്ന് പിന്നീട് കണ്ടെത്തി. ദീപക്കിനും കൂട്ടാളികൾക്കും പണം കൈമാറാൻ ഉപയോഗിച്ച അക്കൗണ്ടുകൾ തന്നെയാണ് വേതൻ ടണ്ഡേലിനും അക്ഷയ് നായിക്കിനും പണം നൽകാനും ഉപയോഗിച്ചത്. ദീപക് അറസ്റ്റിലായതോടെ ഇവർക്കുള്ള പണം ലഭിക്കുന്നത് നിലച്ചു. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് 2024 ഓഗസ്റ്റ് 27ന് എൻഐഎ സംഘം കാർവാറിൽ എത്തിയത്.

ഈ വാർത്ത കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനായി ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക.

Three more individuals, including a Malayali, have been arrested by the NIA in connection with an espionage case involving a Pakistani intelligence agency. The accused allegedly shared sensitive defense information in exchange for money, establishing contact through social media. The investigation reveals a honey trap operation and links to previous arrests, highlighting the ongoing threat of espionage.

#Espionage #HoneyTrap #NationalSecurity #NIA #Pakistan #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia