ജോലി കഴിഞ്ഞ് മക്കളോടൊപ്പം സ്‌കൂടറില്‍ വീട്ടിലേക്ക് പോകവെ വെട്ടേറ്റ വീട്ടമ്മ മരിച്ചു

 


തൃശൂര്‍: (www.kvartha.com 18.03.2022) കൊടുങ്ങല്ലൂരില്‍ മക്കള്‍ക്കൊപ്പം വീട്ടിലേക്ക് സ്‌കൂടറില്‍ മടങ്ങവെ വെട്ടേറ്റ 30 കാരി മരിച്ചു. എറിയാട് ബ്ലോകിന് കിഴക്കുവശം മാങ്ങാരപറമ്പില്‍ റിന്‍സി നാസറാണ് (30) ആണ് മരച്ചത്. ഗുരുതരമായി പരിക്കേറ്റ് കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി രാവിലെയാണ് മരിച്ചത്.

  
ജോലി കഴിഞ്ഞ് മക്കളോടൊപ്പം സ്‌കൂടറില്‍ വീട്ടിലേക്ക് പോകവെ വെട്ടേറ്റ വീട്ടമ്മ മരിച്ചു




കൊടുങ്ങല്ലൂരില്‍ എറിയാട് റോഡില്‍ വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. തുണിക്കട ഉടമയായ യുവതി കടയടച്ച് മക്കളോടൊപ്പം മടങ്ങുമ്പോഴാണ് ആക്രമണം. വാഹനത്തിലായിരുന്ന വീട്ടമ്മയെ ബൈകിടിച്ച് വീഴ്ത്തിയശേഷം അക്രമി വെട്ടിപ്പരിക്കേല്‍പ്പിക്കകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവരുടെ കടയിലെ മുന്‍പത്തെ ജീവനക്കാരനായ റിയാസ് (25) എന്നയാളാണ് ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഇയാള്‍ ബൈകില്‍ രക്ഷപ്പെട്ടു.

ജോലി കഴിഞ്ഞ് മക്കളോടൊപ്പം സ്‌കൂടറില്‍ വീട്ടിലേക്ക് പോകവെ വെട്ടേറ്റ വീട്ടമ്മ മരിച്ചു


അക്രമം കണ്ടു നടുങ്ങിയ റിന്‍സിയുടെ മക്കളുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ആക്രമണത്തില്‍ റിന്‍സിയുടെ മൂന്ന് വിരലുകള്‍ അറ്റുപോയിരുന്നു. മുഖത്തും ഗുരുതരമായി വെട്ടേറ്റിരുന്നു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords:  News, Kerala, State, Thrissur, Crime, Killed, Woman, Travel, Children, Police, Accused, Housewife killed in Kodungallur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia