കാടാമ്പുഴയില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
May 9, 2020, 14:09 IST
വളാഞ്ചേരി(മലപ്പുറം): (www.kvartha.com 09.05.2020) കാടാമ്പുഴയില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കാടാമ്പുഴ തടംപറമ്പില്‍ ചോലക്കല്‍ പറമ്പില്‍ മായാണ്ടി(55)യാണ് ഭാര്യ കൊഴിഞ്ഞില്‍തൊടി സാവിത്രി(50)യെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. തലയിണകൊണ്ട് മുഖത്തമര്‍ത്തിയാണ് കൃത്യം നടത്തിയതെന്ന് മായാണ്ടി പൊലീസിന് മൊഴിനല്‍കി.
വീട്ടില്‍ ദമ്പതികള്‍ മാത്രമാണ് താമസം. ഇവര്‍ക്കൊരു മകനുണ്ടെങ്കിലും അച്ഛനുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനാല്‍ ഭാര്യയും കുട്ടിയുമൊത്ത് മാറാക്കര മരുതിന്‍ ചിറയിലാണ് താമസം. മായാണ്ടിക്ക് ആദ്യ ഭാര്യയില്‍ ഒരു മകളുണ്ട്. ഇവര്‍ ഭര്‍ത്താവിനൊപ്പം രണ്ടത്താണിയിലാണ് താമസം.
ദമ്പതികള്‍ തമ്മില്‍ ബഹളവും വാക്കേറ്റവും പതിവായിരുന്നുവെന്ന് അയല്‍വാസികളും പറയുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. കീഴടങ്ങിയ പ്രതിയെ പൊലീസ് അറസ്റ്റ്ചെയ്തു. ഇയാളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
കാടാമ്പുഴ സിഐ റിയാസ് രാജ ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
Keywords: Husband killed wife in Kadampuzha, Malappuram, News, Local-News, Killed, Crime, Criminal Case, Police, Arrested, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.