Murder | ലഹരിയിൽ ഭാര്യയെ വെട്ടി കൊന്ന് ഭർത്താവ്; പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന് ആരോപണം


● ഭർത്താവിൻ്റെ നിരന്തരമായ ഉപദ്രവം ചൂണ്ടിക്കാട്ടി ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു.
● പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ല.
● ഭാര്യയെയും മാതാപിതാക്കളെയും ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു.
● ഷിബിലയുടെ പിതാവിൻ്റെ നില ഗുരുതരമാണ്.
● പ്രതി യാസിർ ഒളിവിലാണ്, പോലീസ് തിരച്ചിൽ തുടരുന്നു.
കോഴിക്കോട്: (KVARTHA) ഈങ്ങാപ്പുഴയിൽ ലഹരിക്കടിമയായ ഭർത്താവിൻ്റെ ആക്രമണത്തിൽ ഭാര്യ ദാരുണമായി കൊല്ലപ്പെട്ടു. ഭർത്താവ് യാസിറിൻ്റെ നിരന്തരമായ ലഹരി ഉപയോഗവും ആക്രമണങ്ങളും ചൂണ്ടിക്കാട്ടി ഷിബില ദിവസങ്ങൾക്ക് മുമ്പ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ, യാതൊരു നടപടിയും സ്വീകരിക്കാതെ പോലീസ് നിഷ്ക്രിയത്വം പാലിച്ചതിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്. ഭർത്താവ് യാസിർ ലഹരി ഉപയോഗിച്ച് നിരന്തരം ആക്രമിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. താമരശ്ശേരി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. എന്നാൽ പരാതിയിൽ കാര്യമായ നടപടിയൊന്നും പോലീസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് ആരോപണം.
ചൊവ്വാഴ്ച വൈകീട്ടോടെ യാസിർ ഷിബിലയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ഷിബില മരിച്ചു. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാൻ, മാതാവ് ഹസീന എന്നിവർക്കും വെട്ടേറ്റു. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്‌മാനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബ്ദുറഹ്‌മാൻ്റെ നില ഗുരുതരമാണ്. തടയാൻ ശ്രമിച്ചപ്പോഴാണ് അബ്‌ദുറഹ്മാനും ഹസീനയ്ക്കും വെട്ടേറ്റത്.
2020-ലാണ് യാസിറിൻ്റെയും ഷിബിലയുടെയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നുവെന്നാണ് വിവരം. പിന്നീട് യാസർ ആക്രമിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നത് പതിവായെന്നും ഷിബിലയുടെ പരാതിയിൽ പറയുന്നുണ്ട്. നേരത്തെയും പ്രശ്നങ്ങളുണ്ടായപ്പോൾ മധ്യസ്ഥത വഹിച്ചുമുന്നോട്ട് പോയി. തൻ്റെ സ്വർണം പണയം വെച്ചെടുത്ത പണം കൊണ്ട് യാസിർ ലഹരി ഉപയോഗിച്ചും മറ്റു ധൂർത്തടിക്കുകയും ചെയ്തിരുന്നു. ലഹരി ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്നും ഷിബിലയുടെ പരാതിയിലുണ്ട്. നിരന്തരമുള്ള മർദനം സഹിക്കവയ്യാതെയാണ് ഷിബില ദിവസങ്ങൾക്ക് മുമ്പ് സ്വന്തം വീട്ടിലെത്തിയത്.
തൻ്റെയും മകളുടെയും വസ്ത്രം ഭർതൃവീട്ടിൽനിന്ന് തിരിച്ചെടുക്കാൻ അനുവദിക്കണമെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ഷിബില പരാതി നൽകിയിരുന്നത്. എന്നാൽ പോലീസ് യാസിറിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഷിബിലയുടെ പരാതിക്ക് പിന്നാലെ യാസർ ഇവരുടെ വസ്ത്രം കൂട്ടിയിട്ട് കത്തിക്കുകയും അത് സ്റ്റാറ്റസ് ആക്കി വെക്കുകയും ചെയ്തിരുന്നതായും പറയുന്നു
നോമ്പു തുറക്കുന്ന സമയം കാറിലെത്തിയാണ് യാസിർ ഷിബിലയ്ക്കും കുടുംബത്തിനും നേരെ ആക്രമണം നടത്തിയത്. പ്രതി പിന്നീട് രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.
In Eengapuzha, Kozhikode, a woman named Shibila was brutally murdered by her husband Yasir, who was under the influence of drugs. Shibila had filed a complaint with the Thamarassery police days prior, detailing Yasir's drug abuse and attacks, but no action was allegedly taken. During the attack, Shibila's parents were also injured, with her father in critical condition. Yasir, who fled the scene, is currently being sought by the police. Allegations of police negligence are mounting due to their inaction on Shibila's earlier complaint.
#KozhikodeMurder #DomesticViolence #DrugAbuse #PoliceInaction #KeralaCrime #JusticeForShibila