Investigation | ഹൈബ്രിഡ് കഞ്ചാവ് വിൽപ്പന: അന്വേഷണം കണ്ണൂരിലേക്കും; സുൽത്താനയുടെ ബന്ധുക്കളെ ചോദ്യം ചെയ്യും


● സുൽത്താനയുടെ കണ്ണൂരിലെ ബന്ധുക്കളെ ചോദ്യം ചെയ്യും.
● നടൻ ശ്രീനാഥ് ഭാസിയെയും എക്സൈസ് ചോദ്യം ചെയ്യും.
● കൂടുതൽ പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു.
● വൻ കഞ്ചാവ് റാക്കറ്റ് പിന്നിലുണ്ടെന്ന് എക്സൈസ്.
● കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാധ്യതയുണ്ട്.
കണ്ണൂർ: (KVARTHA) ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ പ്രതികളിലേക്ക് എക്സൈസ്. അറസ്റ്റിലായ രണ്ട് പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. സംഭവുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. അറസ്റ്റിനുശേഷം ഇവരുടെ ഫോൺ കോളുകളും ഇവരുമായി ബന്ധപ്പെട്ടവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കൂടുതൽ പ്രതികളിലേക്ക് നീങ്ങുന്നത്. അടുത്ത ദിവസങ്ങളിൽ ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് എക്സൈസ് നൽകുന്ന വിവരം.
ഹൈബ്രിഡ് കഞ്ചാവിന്റെ പിന്നിൽ വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുണ്ടെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ. കേസിലെ മുഖ്യ പ്രതിയായ തസ്ലീമ സുൽത്താന്റെ കണ്ണുരിലെ ബന്ധുക്കളെയും, ബന്ധങ്ങളെയും കുറിച്ച് എക്സൈസ് അന്വേഷിച്ചു വരികയാണ്. ഒപ്പം ഉണ്ടായിരുന്ന മണ്ണഞ്ചേരി സ്വദേശി ഫിറോസിനും മയക്കുമരുന്നുമായ് മറ്റ് ബന്ധങ്ങൾ ഉള്ളതായി എക്സൈസ് സംശയിക്കുന്നു.
അതേസമയം, ഹൈബ്രിഡ് കഞ്ചാവ് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നടന്‍ ശ്രീനാഥ് ഭാസി പിൻവലിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ, രണ്ടാഴ്ചക്കകം നിലപാട് അറിയിക്കാൻ എക്സൈസിന് കോടതി നിർദ്ദേശം നൽകിയിരുന്നു. തുടര്‍ന്ന് 22 ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു.
കേസിലെ പ്രതിയായ തസ്ലീമ സുല്‍ത്താന തന്നെ വിളിച്ചിരുന്നുവെന്ന് ശ്രീനാഥ് ഭാസിജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. എന്നാൽ കേസ് വ്യാജവും കെട്ടിച്ചമച്ചതുമെന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ വാദം.
പ്രതി തസ്ലിമയില്‍ നിന്ന് കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും അറസ്റ്റ് ചെയ്താല്‍ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങുമെന്നും ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേസില്‍ എക്സൈസ്, ശ്രീനാഥിനെ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ലെന്നാണ് എക്സൈസ് നിലപാട്. ആലപ്പുഴയിലെറിസോർട്ടിലേക്ക് ആഡംബര കാറിൽ കഞ്ചാവ് എത്തിച്ചപ്പോഴാണ് തസ്ലിമ പിടിയിലാകുന്നത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഭർത്താവിനും മക്കൾക്കും കഞ്ചാവു മാഫിയയുമായി ബന്ധമില്ലെന്നാണ് എക്സൈസിൻ്റെ കണ്ടെത്തൽ.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The investigation into the hybrid cannabis case in Alappuzha is expanding to Kannur, with Excise officials planning to question relatives of the main accused, Thaslima Sultana. Actor Sreenath Bhasi, who had filed for anticipatory bail, will also be summoned for questioning. The Excise suspects a large racket behind the operation and is investigating the connections of another arrested individual. More arrests are expected in the coming days.
#HybridCannabis #KeralaDrugsCase #KannurInvestigation #SreenathBhasi #ExciseInvestigation #DrugRacket