Killed | 'ഉച്ചത്തില്‍ കരഞ്ഞ 2 വയസുകാരനെ മദ്യപിച്ചെത്തിയ ഭര്‍ത്താവ് മര്‍ദിച്ച് കൊലപ്പെടുത്തി'; മാതാവിന്റെ പരാതിയില്‍ പിതാവ് അറസ്റ്റില്‍
Nov 8, 2022, 13:37 IST
ഹൈദരാബാദ്: (www.kvartha.com) മദ്യപിച്ചെത്തിയ ഭര്‍ത്താവ് മകനെ കൊലപ്പെടുത്തിയെന്ന മാതാവിന്റെ പരാതിയില്‍ പിതാവ് അറസ്റ്റില്‍. ഹൈദരാബാദിലെ നെറെഡ്മെടില്‍ ദിവ്യ- സുധാകര്‍ ദമ്പതികളുടെ 2 വയസുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. ഉച്ചത്തില്‍ കരഞ്ഞെന്നാരോപിച്ചാണ് കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
കേസിനാസ്പദായ സംഭവത്തെ കുറിച്ച് നെരേഡ്‌മെറ്റ് പൊലീസ് പറയുന്നത് ഇങ്ങനെ: തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് ദാരുണസംഭവം നടന്നത്. സംഭവദിവസം മദ്യലഹരിയില്‍ വീട്ടിലെത്തിയ സുധാകര്‍ മകന്റെ കരച്ചില്‍ കേട്ട് അസ്വസ്ഥനായി. തുടര്‍ന്ന് മകന്‍ ജീവനെ ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.
നേരെഡ്മെറ്റിലെ ജെജെ നഗറിലെ എസ്എസ്ബി അപാര്‍ട്മെന്റില്‍ വാചര്‍മാരായി ജോലി ചെയ്തുവരികയായിരുന്ന ദിവ്യയും സുധാകറും 2019ലാണ് വിവാഹിതരായത്. മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരമാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,Hyderabad,Crime,Killed,Father,Case,Complaint,Police, Child,Mother,Local-News, Hyderabad: Drunk man kills 2-year-old child for crying
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.