Arrested | 4 വയസുകാരിയെ സ്‌കൂളില്‍ വച്ച് 2 മാസത്തോളം പീഡിപ്പിച്ചതായി പരാതി; പ്രിന്‍സിപാലിന്റെ ഡ്രൈവര്‍ അറസ്റ്റില്‍
ഹൈദരാബാദ്: (www.kvartha.com) നാല് വയസുകാരിയെ സ്‌കൂളില്‍ വച്ച് രണ്ട് മാസത്തോളം പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രിന്‍സിപാലിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് പ്രദേശത്തുള്ള ഒരു സ്‌കൂളിലാണ് വിദ്യാര്‍ഥിനി പീഡനത്തിനിരയായത്.
പ്രിന്‍സിപാലിന്റെ ചേംബറിന് സമീപമുള്ള ഡിജിറ്റല്‍ ക്ലാസ് റൂമിലും, ലാബ് മുറിയിലും വച്ചാണ് കുട്ടി ബലാത്സംഗത്തിനിരയായതെന്ന് വാര്‍ത്താ റിപോര്‍ടുകള്‍ പറയുന്നു. കഴിഞ്ഞ രണ്ട് മാസമായി പെണ്‍കുട്ടിയുടെ പെരുമാറ്റം ആകെ മാറി. കുട്ടി അസാധാരണമാംവിധം നിശബ്ദയാവുകയും, കരയുകയും ചെയ്യുന്നത് മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും തുടര്‍ന്ന് അമ്മ കാര്യം തിരക്കിയതോടെ കുട്ടി പീഡന വിവരം തുറന്ന് പറയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
രണ്ട് മാസമായി പ്രിന്‍സിപ്പലിന്റെ ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് അമ്മയോട് വെളിപ്പെടുത്തിതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കുകയും അതേദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), പോക്സോ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയ്ക്ക് കൗണ്‍സിലിംഗ് നല്‍കിയ ശേഷം വീട്ടിലേക്ക് അയച്ചു.
Keywords: Hyderabad, News, National, Police, Arrest, Arrested, Crime, Molestation, Hyderabad: Principal’s driver arrested for molest of four-year-old in school.