Woman Killed | '36 കാരിയെ കൊന്ന് തള്ളി യുവാവ്'; പിന്നാലെ ഓസ്‌ട്രേലിയയില്‍നിന്നും നാട്ടിലെത്തി കുട്ടിയെ ഹൈദരാബാദിലെ ഭാര്യവീട്ടില്‍ ഏല്‍പിച്ചു
Mar 11, 2024, 09:34 IST
ഹൈദരാബാദ്: (KVARTHA) 36 കാരിയെ ഓസ്ട്രേലിയയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പിന്നാലെ അവിടെനിന്നും ഹൈദരാബാദിലെ ഭാര്യവീട്ടില്‍ എത്തിയ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് കുറ്റം സമ്മതിച്ച് കുട്ടിയെ യുവതിയുടെ മാതാപിതാക്കള്‍ക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു. ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനി ചൈതന്യ മന്ദാഗിനിയാണ് (36) കൊല്ലപ്പെട്ടത്.
ശനിയാഴ്ചയാണ് ചൈതന്യ മദഗനിയുടെ മൃതദേഹം ബക്ലിയിലെ റോഡരികിലെ മാലിന്യകൊട്ടയില്‍ പൊലീസ് കണ്ടെത്തിയത്. ഭര്‍ത്താവിനും മകനുമൊപ്പമാണ് ചൈതന്യ ഓസ്ട്രേലിയയില്‍ താമസിച്ചിരുന്നത്.
ശനിയാഴ്ചയാണ് ചൈതന്യ മദഗനിയുടെ മൃതദേഹം ബക്ലിയിലെ റോഡരികിലെ മാലിന്യകൊട്ടയില്‍ പൊലീസ് കണ്ടെത്തിയത്. ഭര്‍ത്താവിനും മകനുമൊപ്പമാണ് ചൈതന്യ ഓസ്ട്രേലിയയില്‍ താമസിച്ചിരുന്നത്.
ചൈതന്യയെ കൊന്ന ശേഷം മകനുമായി നാട്ടിലേക്ക് മടങ്ങിയ ഭര്‍ത്താവ്, കുട്ടിയെ ചൈതന്യയുടെ വീട്ടുകാരെ ഏല്‍പിക്കുകയും ചൈതന്യയെ കൊന്ന വിവരം അറിയിക്കുകയും ചെയ്തതായി ഉപ്പല്‍ എംഎല്‍എ ബന്ദരി ലക്ഷ്മ റെഡ്ഡി പറഞ്ഞു. ചൈതന്യയുടെ മാതാപിതാക്കള്‍ അറിയിച്ചതനുസരിച്ച് സ്ഥലം എംഎല്‍എയായ ബന്ദരി ലക്ഷ്മ റെഡ്ഡി വീട്ടിലെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.
ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായി എംഎല്‍എ അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തെയും കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡിയേയും ബന്ധപ്പെട്ടതായും ബന്ദരി ലക്ഷ്മ റെഡ്ഡി അറിയിച്ചു.
Keywords: News, National, National-News, Crime, Crime-News, Hyderabad News, Woman, Found, Killed, Australia, Husband, Flies, Home, Son, Wheelie Bin, Buckley, Hyderabad Woman Found Killed In Australia, Husband Flies Home With Son.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.