Attacked | 'ഞാന്‍ അകത്തുണ്ടായിരുന്നു': മറാത്ത ക്വാട സമരക്കാര്‍ എന്‍സിപി എംഎല്‍എയുടെ വീടിന് തീയിട്ടതായി പരാതി
Oct 30, 2023, 17:18 IST
മുബൈ: (KVARTHA) മറാത്ത ക്വാട സമരക്കാര്‍ ബീഡിലെ എന്‍സിപി എംഎല്‍എയുടെ വീടിന് തീയിട്ടതായി പരാതി. പ്രകാശ് സോളങ്കിയുടെ വീടാണ് ആക്രമിച്ചത്. എംഎല്‍എയും ബന്ധുക്കളും വീട്ടിലുണ്ടായിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. മറാത്താ സംവരണ പ്രക്ഷോഭകര്‍ വീട് തല്ലി തകര്‍ത്ത ശേഷം തീയിടുകയായിരുന്നുവെന്നാണ് പരാതി.
പൊലീസ് നോക്കി നില്‍ക്കെ പ്രക്ഷോഭകര്‍ ഗേറ്റ് തകര്‍ത്ത് കടന്നശേഷം വീട്ടിലേക്ക് കല്ലെറിയുകയായിരുന്നുവെന്നും വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അടിച്ചുതകര്‍ത്തുവെന്നും പരാതിയില്‍ പറയുന്നു. വീടിന്റെ ജനല്‍ ചില്ലുകളും മറ്റും തകര്‍ത്തശേഷമാണ് തീയിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
നൂറുകണക്കിന് പ്രക്ഷോഭകര്‍ വീടിന് മുന്നിലെത്തി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഏതാനും പൊലീസുകാര്‍ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്.
ഇതിനിടെ, മഹാരാഷ്ട്രയില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ജനപ്രതിനിധികള്‍ ഉള്‍പെടെ ഉള്ളവരുടെ വീടിനുനേരെ ആക്രമണം നടന്നിട്ടും സര്‍കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് ആരോപണം.
മറാത്ത സംവരണ സമരം തെറ്റായ ദിശയിലാണെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് ഉണ്ടോയെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലെ ചോദിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.