Man Arrested | ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
ഇടുക്കി: (www.kvartha.com) ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വളകോട് പുത്തന്‍ വീട്ടില്‍ ജോബിഷാണ് അറസ്റ്റിലായത്. സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍ത്താവ് പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്നും പൊലീസ് പറഞ്ഞു.
സെപ്തംബര്‍ ഒമ്പതിനാണ് 10 മാസം മുന്‍പ് വിവാഹിതയായ എം കെ ഷീജയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിരന്തരമായി തന്നെ ഉപദ്രവിക്കാറുണ്ടെന്നും, ഭര്‍ത്താവിന്റെ മാതാപിതാക്കളും തന്നോട് വഴക്കാണെന്നും ഷീജ പറഞ്ഞിരുന്നതാണ് സഹോദരന്‍ പറയുന്നത്.
ഷീജയുടെ മരണം അസ്വാഭാവികത ഉണ്ടാക്കുന്നതാണെന്നും, മരണവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. മദ്യപിച്ചെത്തി ഷീജയുമായി ഭര്‍ത്താവ് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
Keywords: News, Idukki, Kerala, Arrest, Arrested, Crime, Case, Death, Found Dead, Woman, Husband, Police, Idukki: Incident of woman found dead; Husband arrested.