Youth Attacked | വ്യക്തിവൈരാഗ്യം: ഇടുക്കിയില്‍ യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു
Aug 24, 2023, 15:03 IST
ഇടുക്കി: (www.kvartha.com) തൂക്കുപാലം ടൗണില്‍ പട്ടാപ്പകല്‍ യുവാവിന് വെട്ടേറ്റു. ബാലഗ്രാം കണ്ണാട്ടുശ്ശേരില്‍ ഹരിക്കാണ് വെട്ടേറ്റത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കടുക്കന്‍ സന്തോഷ് എന്നയാളാണ് ഹരിയെ വെട്ടിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
നെടുങ്കണ്ടം പൊലീസ് പറയുന്നത്: വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഇരുവരും തമ്മില്‍ മുന്‍പ് പല തവണ അടിപിടിയുണ്ടായിട്ടുണ്ടെന്നാണ് പ്രദേശവാസകളില്നിന്നും ലഭിച്ച വിവരം. വെട്ടേറ്റ ഹരി തൂക്കുപാലത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാവിലെ 9 മണിയോടെ തൂക്കുപാലത്ത് യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഓടോറിക്ഷ ഡ്രൈവറായ ഹരി രാവിലെ കുട്ടികളെ സ്കൂളില്‍ കൊണ്ടാക്കിയ ശേഷം തിരികെ വരുമ്പോള്‍ ബാലഗ്രാം സ്വദേശിയായ കടുക്കന്‍ സന്തോഷ് എന്ന വിളിക്കുന്ന സന്തോഷ് ഓടോ റിക്ഷ തടയുകയും ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. ഇതിനിടയില്‍ സന്തോഷ് കയ്യില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ഹരിയെ വെട്ടുകയായിരുന്നു. ഹരിയുടെ കൈയ്ക്ക് മൂന്ന് വെട്ടേറ്റു. വെട്ടേറ്റ് നിലത്ത് വീണ ഹരിയെ പ്രദേശവാസകിള്‍ ചേര്‍ന്ന് തൂക്കുപാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടയില്‍ സന്തോഷ് കാറില്‍ കയറി രക്ഷപ്പെട്ടു. സന്തോഷ് ക്രിമിനല്‍ കേസ് പ്രതിയാണ്.
ഒരുമാസം മുമ്പും ഹരിയും സന്തോഷും ബാലഗ്രാം ടൗണില്‍ വച്ച് ഏറ്റുമുട്ടിയിരുന്നു. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala-News, Crime, Crime-News, Idukki, Youth, Man, Attacked, Thookkupalam Town, Idukki: Man attacked at Thookkupalam town.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.