Robbery Attempt | എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച് മോഷണം നടത്താന്‍ ശ്രമം; '2 പേര് സിസിടിവിയില്‍ പതിഞ്ഞു'; പ്രതികളെ വലയിലാക്കാന്‍ പൊലീസ് അന്വേഷണം
May 12, 2023, 13:12 IST
ഇടുക്കി: (www.kvartha.com) എടിഎം കൗണ്ടര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കുത്തിപ്പൊളിച്ച് മോഷണം നടത്താന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളെ തിരഞ്ഞ് പൊലീസ്. സൗത് ഇന്‍ഡ്യന്‍ ബാങ്കിന്റെ കരിമണ്ണൂര്‍ ടൗണിലെ എടിഎം കൗണ്ടറില്‍ വ്യാഴാഴ്ച പുലര്‍ചെ മൂന്ന് മണിയോടെയാണ് മോഷണശ്രമം നടന്നത്.
പൊലീസ് പറയുന്നത്: ചുറ്റികയും ഉളിപോലെ തോന്നിക്കുന്ന ആയുധവുമുപയോഗിച്ച് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ കൗണ്ടര്‍ പൊളിച്ചു. എന്നാല്‍ കാഷ് ട്രേയിലിരുന്ന പണം എടുക്കാനാകാതെ വന്നതോടെ മോഷ്ടാക്കള്‍ പിന്‍വാങ്ങുകയായിരുന്നു. പ്രതികളുടെ ദൃശ്യം എടിഎമിലെ സിസിടിവിയില്‍ നിന്ന് ലഭിച്ചു.
ഇതരസംസ്ഥാനക്കാരാണ് മോഷണശ്രമത്തിന് പിന്നിലെന്നാണ് സൂചന. രണ്ട് പേര് എടിഎം കൗണ്ടറില്‍ പ്രവേശിച്ച് മോഷണശ്രമം നടത്തുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: Idukki, News, Kerala, ATM, CCTV, Robbery, Police, Case, Robbery attempt, ATM counter, Idukki: Robbery attempt at ATM counter.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.