Robbery | സാവധാനത്തിലുള്ള ഓടോറിക്ഷയുടെ വരവില്‍ സംശയം തോന്നി പരിശോധിച്ചു, കണ്ടെത്തിയത് 2 ലക്ഷത്തോളം വിലമതിക്കുന്ന ദേശീയപാതാ നിര്‍മാണ സാമഗ്രികള്‍; ഹര്‍ത്താല്‍ ദിവസം ആരും ശ്രദ്ധിക്കില്ലെന്ന് കരുതി മോഷ്ടിക്കാനിറങ്ങിയ പ്രതികള്‍ കുടുങ്ങി

 


ഇടുക്കി: (www.kvartha.com) ദേശീയപാതാ നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ചെന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വെള്ളത്തൂവല്‍ പഞ്ചായത് പരിധിയില്‍പെട്ട സുരേഷ് (40) ഐങ്കരയില്‍ ബെന്നി (42) എന്നിവരാണ് പിടിയിലായത്. ഹര്‍ത്താല്‍ ദിവസം ആരും ശ്രദ്ധിക്കില്ലെന്ന് കരുതിയാണ് പ്രതികള്‍ മോഷണത്തിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. നൈറ്റ് പട്രോളിങിന് ഇടയില്‍ ദേവികുളം ബ്ലോക് ഓഫീസിന് സമീപമാണ് ഇവര്‍ ദേവിക്കുളം പൊലീസിന്റെ പിടിയിലായത്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ദേശീയപാതാ നിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ച ശേഷം ഇവര്‍ ഓടോറിക്ഷയിലാണ് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ നിര്‍മാണ സാമഗ്രികളുടെ കനത്ത ഭാരം മൂലം സാവധാനത്തിലായിരുന്നു ഓടോറിക്ഷ സഞ്ചരിച്ചത്. സാവധാനത്തിലുള്ള ഓടോറിക്ഷയുടെ വരവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതോടെ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. 

Robbery | സാവധാനത്തിലുള്ള ഓടോറിക്ഷയുടെ വരവില്‍ സംശയം തോന്നി പരിശോധിച്ചു, കണ്ടെത്തിയത് 2 ലക്ഷത്തോളം വിലമതിക്കുന്ന ദേശീയപാതാ നിര്‍മാണ സാമഗ്രികള്‍; ഹര്‍ത്താല്‍ ദിവസം ആരും ശ്രദ്ധിക്കില്ലെന്ന് കരുതി മോഷ്ടിക്കാനിറങ്ങിയ പ്രതികള്‍ കുടുങ്ങി

നിര്‍ത്തിയ ഓടോറിക്ഷയില്‍ നിന്നും ഒരാള്‍ കാട്ടില്‍ ഓടി മറഞ്ഞതോടെ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ലോക്കാട് ഗ്യാപില്‍ സൂക്ഷിച്ചിരുന്ന സ്റ്റോര്‍ റൂം കുത്തിത്തുറന്ന് ജെസിബിയുടെ യന്ത്രഭാഗങ്ങള്‍ ഉള്‍പെടെയുള്ള ഭാരം കൂടിയ നിര്‍മാണ സാമഗ്രികളാണ് കടത്തുവാന്‍ ശ്രമിച്ചത്. 

രണ്ടു ലക്ഷത്തോളം വിലമതിക്കുന്ന നിര്‍മാണ സാമഗ്രികളാണ് കടത്തുവാന്‍ ശ്രമിച്ചത്. എസ് ഐ കെ എന്‍ സുരേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീഷ് കുമാര്‍, ബേസില്‍ ജോണ്‍, രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ദേവികുളം കോടതിയില്‍ ഹാജരാക്കി.

Keywords:  Idukki, News, Kerala, Police, Crime, Arrest, Arrested, Harthal, Robbery, Court, Accused, Idukki: Two arrested for robbery case in harthal day.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia