UP Teacher | 'ലജ്ജയില്ല, ഞങ്ങൾ അവരെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണ്'; പ്രവൃത്തിയെ ന്യായീകരിച്ച് മുസ്ലീം സഹപാഠിയെ തല്ലാൻ വിദ്യാർഥികളോട് ആജ്ഞാപിച്ച അധ്യാപിക
Aug 27, 2023, 16:44 IST
ലക്നൗ: (www.kvartha.com) മുസ്ലീം സഹപാഠിയെ തല്ലാൻ വിദ്യാർഥികളോട് ആജ്ഞാപിക്കുന്ന വീഡിയോ വൈറലായി രണ്ട് ദിവസത്തിന് ശേഷവും പ്രവൃത്തിയെ ന്യായീകരിച്ച് ഉത്തർപ്രദേശിലെ സ്‌കൂൾ അധ്യാപിക. തന്റെ പ്രവർത്തനങ്ങളിൽ ലജ്ജിക്കുന്നില്ലെന്നും ഗ്രാമത്തിലെ ആളുകൾ തനിക്കൊപ്പമുണ്ടെന്നും മുസാഫർപൂരിലെ നേഹ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പലും അധ്യാപികയുമായ ത്രിപ്ത ത്യാഗി പറഞ്ഞു. 'എനിക്ക് ലജ്ജയില്ല, ഞാൻ ഈ ഗ്രാമത്തിലെ ജനങ്ങളെ അധ്യാപികയായി സേവിച്ചിട്ടുണ്ട്, അവരെല്ലാം എന്റെ കൂടെയുണ്ട്', അധ്യാപികയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
സ്കൂളിലെ കുട്ടികളെ നിയന്ത്രിക്കുന്നത് പ്രധാനമാണെന്ന് പറഞ്ഞ് അധ്യാപിക തന്റെ നടപടിയെ ന്യായീകരിക്കാൻ ശ്രമിച്ചു. 'അവർ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്, പക്ഷേ ഞങ്ങൾക്ക് സ്കൂളുകളിൽ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇങ്ങനെയാണ് ഞങ്ങൾ അവരെ കൈകാര്യം ചെയ്യുന്നത്', ത്രിപ്ത ത്യാഗി പറഞ്ഞു.
രണ്ടാം ക്ലാസിൽ പഠിക്കുന്ന തന്റെ വിദ്യാർഥികളോട് സഹപാഠിയെ തല്ലാൻ ത്രിപ്ത ത്യാഗി ആജ്ഞാപിക്കുന്നത് വൈറലായ വീഡിയോയിൽ കാണാം. അധ്യാപികയുടെ പ്രേരണയാൽ ഏഴ് വയസുള്ള ആൺകുട്ടിയെ മറ്റ് കുട്ടികൾ മാറിമാറി അടിച്ചതായും ഇതിനിടയിൽ അധ്യാപിക വർഗീയ പരാമർശങ്ങൾ നടത്തിയെന്നുമാണ് റിപ്പോർട്ട്. ഏഴ് വയസുകാരനെ തല്ലാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുമ്പോൾ കുട്ടി കണ്ണുനീർ ഒഴുകി നിസഹായനായി നിൽക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐപിസി സെക്ഷൻ 323 (സ്വമേധയാ മുറിവേൽപ്പിക്കൽ), 504 (മനപ്പൂർവ്വം അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇവ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. സംഭവത്തോട് പ്രതികരിച്ച വിദ്യാർഥിയുടെ പിതാവ്, തന്റെ മകൻ മണിക്കൂറുകളോളം പീഡിപ്പിക്കപ്പെട്ടുവെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. 'എന്റെ മകന് ഏഴ് വയസായി. ഓഗസ്റ്റ് 24 നാണ് ഈ സംഭവം നടന്നത്. അധ്യാപിക വിദ്യാർത്ഥികളെ കൊണ്ട് വീണ്ടും വീണ്ടും മർദിച്ചു. കുറച്ച് ആവശ്യങ്ങൾക്കായി സ്‌കൂളിൽ പോയ എന്റെ മരുമകനാണ് വീഡിയോ പകർത്തിയത്', പിതാവിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
അതേസമയം ബിജെപിയുടെ വിദ്വേഷം നിറഞ്ഞ രാഷ്ട്രീയമാണ് സംഭവത്തിന് കാരണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. യുപിയിലെ സ്‌കൂളിൽ മതവിവേചനത്തിന്റെ പേരിൽ ഒരു അധ്യാപകൻ കുട്ടിയെ മറ്റ് കുട്ടികൾ മർദിച്ച രീതി ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഫലമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കും. ഇത്തരം പ്രവണതകൾ ആവർത്തിക്കാൻ ആരും ധൈര്യപ്പെടാതിരിക്കാൻ ഇത്തരക്കാരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, സ്കൂൾ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ വിപണിയാക്കി മാറ്റുന്നുവെന്നായിരുന്നു രാഹുലിൻ്റെ വിമർശനം. ഭാവി തലമുറകൾക്ക് എന്ത് തരം ക്ലാസ് റൂമും സമൂഹവുമാണ് നമ്മൾ നൽകാൻ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും വിമർശിച്ചു.
അതിനിടെ സംഭവത്തില്‍ ഇടപെട്ട് കര്‍ഷക നേതാവ് നരേഷ് ടിക്കായത്ത തല്ലേണ്ടി വന്ന ഓരോ വിദ്യാര്‍ത്ഥിയെകൊണ്ടും തല്ലുകൊണ്ട തങ്ങളുടെ സഹപാഠിയെ ആലിംഗനം ചെയ്യിപ്പിച്ചത് ശ്രദ്ധേയമായി. മന്‍സൂര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖുബ്ബാപൂരില്‍ നേരിട്ടെത്തിയാണ് നരേഷ് ടിക്കായത്ത് നേഹ പബ്ലിക്സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ വിളിച്ചുചേര്‍ത്തത്. തല്ലുകൊണ്ട മുസ്ലീം വിദ്യാര്‍ത്ഥിയെ തല്ലിയ ഓരോ വിദ്യാര്‍ത്ഥിയെ കൊണ്ടും ആലിംഗനം ചെയ്യിക്കുകയായിരുന്നു.
UP Teacher, Rahul Gandhi, Muzaffarnagar, UP, Naresh Tikait, Police, FIR, Viral, Video, Students, 'I'm Not Ashamed': UP Teacher Who Asked Students To Slap Muslim Classmate.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.