വാക്സിനെടുത്ത് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ ബസില്‍ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റില്‍
Sep 22, 2021, 18:11 IST
കൊച്ചി: (www.kvartha.com 22.09.2021) വാക്സിനെടുത്ത് മടങ്ങുകയായിരുന്ന യുവതിക്കു നേരെ ബസില്‍ ലൈംഗിക അതിക്രമത്തിനു ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കുട്ടമശേരിയിലെ ലുഖ്മാനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലുവ മാര്‍കെറ്റിലേക്കു മാംസത്തിനുള്ള പോത്തുകളെ വിതരണം ചെയ്തിരുന്ന ആളാണ് ലുഖ്മാന്‍ എന്ന് പൊലീസ് പറഞ്ഞു. ആലുവ മാര്‍കെറ്റില്‍ വച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. എസ്ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ആലുവ താലൂക്ക് ആശുപത്രിയില്‍ നിന്നു വാക്സിനെടുത്തു വീട്ടിലേക്കു പോകുന്നതിനിടെയാണ് യുവതിക്ക് നേരെ യുവാവിന്റെ ലൈംഗിക അതിക്രമം. യുവതി ബഹളം വച്ചതോടെ ദേശത്ത് ഇറങ്ങിയ ഇയാള്‍ എയര്‍പോര്‍ട് ഭാഗത്തേക്കുള്ള ടാക്സി കാറില്‍ കയറിപ്പോയി. തുടര്‍ന്ന് ഈ ഭാഗത്തേക്കു പോയ കാറുകള്‍ കേന്ദീകരിച്ചു നടന്ന അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് നടന്നത്.
ആലുവ മാര്‍കെറ്റിലേക്കു മാംസത്തിനുള്ള പോത്തുകളെ വിതരണം ചെയ്തിരുന്ന ആളാണ് ലുഖ്മാന്‍ എന്ന് പൊലീസ് പറഞ്ഞു. ആലുവ മാര്‍കെറ്റില്‍ വച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. എസ്ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Keywords: Immoral assault on a bus while returning from a vaccination; Young man arrested, Kochi, News, Crime, Criminal Case, Arrested, Local News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.