Killed | 'അശ്ലീല വീഡിയോ കണ്ടതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ ഭാര്യയെ ഭര്‍ത്താവ് ചുട്ടുകൊന്നു'
Feb 23, 2023, 08:03 IST
സൂറത്: (www.kvartha.com) അശ്ലീല വീഡിയോ കണ്ടതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നതായി റിപോര്‍ട്. 30 കാരിയായ കാജല്‍ എന്ന യുവതിയാണ് ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ കിഷോര്‍ പട്ടേല്‍ (33) എന്നയാളെ അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഗുജറാതിലെ സൂറതിലെ കതര്‍ഗാമില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അശ്ലീല വീഡിയോ കണ്ടെന്ന് ആരോപിച്ചുണ്ടായ വഴക്കിനൊടുവില്‍ ഭാര്യയെ ഭര്‍ത്താവ് ചുട്ടുകൊല്ലുകയായിരുന്നു. ഞായറാഴ്ച രാത്രി പോണ് വീഡിയോ കാണുന്നതിനെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തി.
തിങ്കളാഴ്ചയും ഇവരുടെ തര്‍ക്കം തുടര്‍ന്നു. ക്ഷോഭം അടക്കാനാകാതെ കിഷോര്‍ പട്ടേല്‍ ഭാര്യയുടെ ദേഹത്തു പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഞായറാഴ്ച രാത്രി ഭര്‍ത്താവ് അശ്ലീല വീഡിയോ കണ്ടുവെന്നും അതു നിര്‍ത്താന്‍ അഭ്യര്‍ഥിച്ചുവെന്നും മരണമൊഴിയില്‍ കാജല്‍ പറഞ്ഞിരുന്നു.
40% പൊള്ളലേറ്റ കാജല്‍ ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയത്. മുംബൈ സ്വദേശിയാണ് കിഷോര്‍. ഡയമന്‍ഡ് യൂനിറ്റില്‍ ജോലി ചെയ്യുന്നതിനിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാവുകയുമായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,Gujarath,Killed,Local-News,Crime, Arrested,Accused,Police,Clash, In Surat, man torches woman in fight over watching video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.