'40കാരനെ മര്‍ദിച്ച് കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് പൊലീസ് സ്‌റ്റേഷനിലേക്ക്'; ഭാര്യയും യുവാവും അറസ്റ്റില്‍
Dec 8, 2021, 12:36 IST
ഭോപാല്‍: (www.kvartha.com 08.12.2021) 40കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഭാര്യയും യുവാവും അറസ്റ്റില്‍. ധന്‍രാജ് മീണ(40)യെ കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ ഭാര്യ സംഗീത മീണയും (34) കാമുകന്‍ ആശിഷ് പാണ്ഡെയുമാണ്(32) അറസ്റ്റിലായത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യയും കാമുകനും ചേര്‍ന്ന് മൃതദേഹം കാറില്‍ കയറ്റി പൊലീസ് സ്‌റ്റേഷനിലെത്തിച്ച് കീഴടങ്ങിതായി പൊലീസ് പറയുന്നു.
സംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെ: ധന്‍രാജ് മീണയ്ക്ക് ഉറക്കഗുളിക നല്‍കിയ ശേഷം ഭാര്യയും കാമുകനും വടിയും ചുറ്റികയും ഉപയോഗിച്ച് ധന്‍രാജിനെ അടിച്ചുകൊന്നു. ആശിഷ് പാണ്ഡെയുമായി സംഗീതക്ക് അടുപ്പമുള്ള വിവരം ധന്‍രാജ് അറിഞ്ഞതിന് പിന്നാലെയാണ് കൊലപാതകം. തുടര്‍ന്ന് ഭാര്യയെ ഇയാളില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചു. ഇതേചൊല്ലി ഇരുവരും തമ്മില്‍ ദിവസവും വഴക്കുമുണ്ടായിരുന്നു. തുടര്‍ന്നാണ് ഭാര്യയും കാമുകനും ചേര്‍ന്ന് ധന്‍രാജിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്.
പ്രതികള്‍ ഇരുവരും മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പാളിയതോടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് കാറിലാക്കി പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ധന്‍രാജിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ടെത്തിന് അയച്ചതായും പൊലീസ് വ്യക്തമാക്കി.
Keywords: News, National, Crime, Police, Arrest, Arrested, Husband, Wife, Killed, Police Station, Incident of 40 year old man's death; Woman and man arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.