'8 വയസുകാരിയെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം വെട്ടിയ തലയുമായി ഗ്രാമത്തിലൂടെ നടന്നു'; യുവാവ് അറസ്റ്റില്‍

 


ഭുവനേശ്വര്‍: (www.kvartha.com 26.03.2022) എട്ടുവയസുകാരിയെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം വെട്ടിയ തലയുമായി ഗ്രാമത്തിലൂടെ നടന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ്. കൊലപാതകത്തിന്റെ കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രാവിലെ കൃഷിയിടത്തില്‍ കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ കോടാലിയുമായെത്തിയ 30കാരന്‍ യാതൊരു പ്രകോപനവും കൂടാതെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് അറുത്തെടുത്ത തലയുമായി ഗ്രാമത്തിലൂടെ അലഞ്ഞുതിരിഞ്ഞു നടന്നതിനു ശേഷം സമീപത്തുള്ള കിണറില്‍ നിന്നും വെള്ളമെടുത്ത് രക്തം കഴുകിക്കളയുകയും ചെയ്യും.

'8 വയസുകാരിയെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം വെട്ടിയ തലയുമായി ഗ്രാമത്തിലൂടെ നടന്നു'; യുവാവ് അറസ്റ്റില്‍

ഇതുകണ്ട യുവാവിന്റെ ഭാര്യ ചോദ്യം ചെയ്‌തെങ്കിലും അവരെ പ്രതി കോടാലി കാണിച്ചു ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രതി മദ്യപിച്ചിരുന്നുവെന്നും എന്നാല്‍ മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിനോട് ഒരു വൈരാഗ്യവും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പൊലാസ് അന്വേഷണം പുരോഗമിക്കുകയാണ്.

Keywords:  Bhuvaneswar, News, National, Police, Crime, Girl, Odisha, Arrest, Arrested, Incident of 8 year old girl died in Odisha; Man arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia