സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ച സംഭവം; യുവാവ് അറസ്റ്റില്‍

 


ചടയമംഗലം: (www.kvartha.com 06.05.2021) സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 'ലിജോസ് സ്ട്രീറ്റ് റൈഡര്‍ 46' എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലൂടെ പെണ്‍കുട്ടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ മൈനാഗപ്പള്ളി കടപ്പ തടത്തില്‍ പുത്തന്‍വീട്ടില്‍ ലിജോ ജോയിയെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി സുഹൃത്തുക്കളുമായി ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചാറ്റിങ് നടത്തുന്നതിനിടെ പബ്ലിക് ചാറ്റ് ബോക്‌സില്‍ വന്ന് തുടര്‍ചയായി അസഭ്യങ്ങളും ലൈംഗിക ചുവയുള്ള മെസേജുകളും അയക്കുകയും ലൈംഗികമായി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്. അന്വേഷണം ആരംഭിച്ചപ്പോള്‍ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം ഹൈടെക് സെല്ലിന്റെയും കൊട്ടാരക്കര സൈബര്‍ സെല്ലിന്റെയും സഹായത്തോടെ കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയായ ഹുസൂറില്‍ നിന്ന് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ച സംഭവം; യുവാവ് അറസ്റ്റില്‍

Keywords:  News, Kerala, Arrest, Arrested, Crime, Police, Case, Girl, Threatened, Social Media, Incident of insulting girl through social media; Man arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia