മകളുടെ ആണ്‍സുഹൃത്ത് ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം; പിതാവ് ഉള്‍പെടെ 11 പേര്‍ അറസ്റ്റില്‍

 


താനെ: (www.kvartha.com 27.07.2021) മകളുടെ ആണ്‍സുഹൃത്ത് ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍ പിതാവ് ഉള്‍പെടെ 11 പേര്‍ അറസ്റ്റില്‍. കല്യാണ്‍ നിവാസിയായ ഷാഹില്‍ ഹാഷ്മി (19) ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവത്തിലാണ് പെണ്‍കുട്ടിയുടെ പിതാവ് ഷാബിര്‍ ഹാഷ്മി, സഹോദരന്‍ ഖാസിം, ബന്ധുക്കളായ ഘുലാം അലി, ഷാഹിദ്, രുസ്താമലി, തസ്ലിം, അബ്ദുല്ല, ഫിറോസ്, റിയാസ്, ഇബ്രാഹിം എന്നിവരെയാണ് ജിആര്‍പി അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഭിവണ്ടിയിലെ റിമാന്‍ഡ് ഹോമില്‍ അയച്ചു.

ഉത്തര്‍പ്രദേശിലെ ബഡോഹി ജില്ലക്കാരായ പെണ്‍കുട്ടിയും ഷാഹിലും അടുപ്പത്തിലായതു പെണ്‍കുട്ടിയുടെ കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. ഒളിച്ചോടാന്‍ തീരുമാനിച്ച ഷാഹില്‍ ജൂണ്‍ 19ന് പെണ്‍കുട്ടിയെയും കൂട്ടി മുംബൈക്ക് പോകാനായി പുറപ്പെട്ടു. ഇവര്‍ രത്നഗിരി എക്സ്പ്രസില്‍ കയറാന്‍ സാധ്യതയുണ്ടെന്നു വിവരം ലഭിച്ച പ്രതികള്‍ കല്യാണ്‍ സ്റ്റേഷനിലെത്തി ഇതേ ട്രെയിനില്‍ കയറി. 

മകളുടെ ആണ്‍സുഹൃത്ത് ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം; പിതാവ് ഉള്‍പെടെ 11 പേര്‍ അറസ്റ്റില്‍

ട്രെയിനില്‍ ഷാഹിലിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെയുള്ള ചോദ്യം ചെയ്യലിനിടെ ഡോംബിവ്ലിയിലെ കോപര്‍-ദിവ സ്റ്റേഷനുകള്‍ക്കിടയ്ക്ക് ട്രെയിനില്‍ നിന്നു തള്ളിയിടുകയായിരുന്നു. ആദ്യം അപകടമരണത്തിനാണ് ജിആര്‍പി കേസെടുത്തത്. തുടര്‍ന്ന് കല്യാണ്‍ സ്റ്റേഷനിലെ സിസിടിവിയുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്.

Keywords:  Thane, News, National, Crime, Arrest, Arrested, Death, Case, Train, Incident of man dies after falling from train; 11 arrested 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia