Five Arrested | വാളയാറില്‍ വിദ്യാര്‍ഥികളെ ബസിനുള്ളില്‍ മര്‍ദിച്ചെന്ന കേസ്; 5 പേര്‍ അറസ്റ്റില്‍

 


വാളയാര്‍: (www.kvartha.com) വാളയാറില്‍ വിദ്യാര്‍ഥികളെ ബസിനുള്ളില്‍ മര്‍ദിച്ചെന്ന കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. വിദ്യാര്‍ഥികളുടെ പരാതിയിലാണ് കഞ്ചിക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട രോഹിത്, സുജീഷ്, സത്യദത്ത്, നിഖില്‍, അക്ബര്‍ എന്നിവരെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച വൈകിട്ട് വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് പുറത്ത് നിന്നെത്തിയവര്‍ ബസില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കഞ്ചിക്കോട് റെയില്‍വേ ജംഗ്ഷനില്‍ വച്ച് കോളജ് ബസില്‍ വച്ചാണ് വിദ്യാര്‍ഥികളെ മര്‍ദിച്ചത്. ആക്രമണത്തില്‍ 10 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു.

Five Arrested | വാളയാറില്‍ വിദ്യാര്‍ഥികളെ ബസിനുള്ളില്‍ മര്‍ദിച്ചെന്ന കേസ്; 5 പേര്‍ അറസ്റ്റില്‍


Keywords: News, Kerala, Case, Student, Arrest, Crime, Arrested, attack, hospital, Student, Incident of students attacked by men; Five arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia