ഇടുക്കിയില്‍ 'വെള്ളമടിച്ച് ഫിറ്റായ' യുവതി യുവാക്കളെ തൂക്കിയടിച്ചെന്ന സംഭവം; കേസ് മദ്യം കൊടുത്ത യുവാവിനെതിരെ മാത്രം
Dec 23, 2021, 09:48 IST
അജോ കുറ്റിക്കന്‍
നെടുങ്കണ്ടം: (www.kvartha.com 23.12.2021) തൂക്കുപാലത്ത് വെള്ളമടിച്ച് ഫിറ്റായ യുവതി യുവാക്കളെ ആക്രമിച്ചെന്ന സംഭവത്തില്‍ മദ്യം കൊടുത്ത യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി നെടുംകണ്ടത്തിന് സമീപം തൂക്കുപാലം ബിവറേജ് കോര്പറേഷന് ഔട്ലെറ്റിലാണ് സംഭവം.
സംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെ: ഔട്ലെറ്റില് നിന്നും മദ്യംവാങ്ങിയ യുവതി അപ്പോള്‍ തന്നെ അത് കഴിച്ചു തീര്‍ത്തു. തൊട്ടപ്പുറത്തിരുന്ന മദ്യപിക്കുകയായിരുന്ന യുവാക്കളുടെ അടുത്ത് ചെന്ന് അവരില്‍ നിന്നും മദ്യം വാങ്ങി കഴിച്ചു. ഇതിനിടെ മദ്യപാന സംഘത്തിലെ ഒരു യുവാവുമായി ഉടക്കായി. പിന്നാലെ അടി പൊട്ടി. തടയാന്‍ ചെന്ന യുവാക്കളെ മുഴുവന്‍ യുവതി അടിച്ചു. അടി കൊണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് യുവതിയുടെ വീട്ടുകാരെ വിളിച്ചു വരുത്തി. വനിതാ പൊലീസും ജനപ്രതിനിധികളും ചേര്‍ന്ന് യുവതിയെ ഓടോറിക്ഷയില്‍ കയറ്റിയെങ്കിലും വീട്ടുകാര്‍ സ്ഥലത്തെത്തി ഇവരെ മറ്റൊരിടത്തേയ്ക്ക് മാറ്റി.
യുവതിയ്ക്ക് മദ്യം നല്കിയ യുവാവിനെതിരെ കേസെടുത്തതിന് പിന്നാലെ ചോദ്യം ചെയ്യുന്നതിനായി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കാലില്‍ പരിക്കേറ്റതിനാല്‍ ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.
Keywords: News, Kerala, Case, Police, Crime, Attack, Woman, Police Station, Hospital, Injured, Incident that men attacked by woman; Case only against man who gave alcohol
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.