Arrested | മോഷണക്കുറ്റം ആരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചെന്ന സംഭവം; പിടിഎ അംഗം അറസ്റ്റില്‍

 


കോഴിക്കോട്: (www.kvartha.com) മോഷണക്കുറ്റം ആരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചെന്ന സംഭവത്തില്‍ പിടിഎ അംഗം അറസ്റ്റില്‍. പിടിഎ അംഗം സജിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ ഐപിസി 323, 341 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തിങ്കളാഴ്ചയാണ് ബാലുശ്ശേരി കോക്കല്ലൂര്‍ ഗവ ഹയര്‍സെകന്‍ഡറി സ്‌കൂളിലെ കാന്റീനില്‍ വച്ച് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്. സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃ സമിതി അംഗവും കാന്റ്റീന്‍ ജീവനക്കാരനുമായ സജി എന്നയാളാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. തന്നെ കഴുത്തില്‍ കുത്തിപ്പിടിച്ചുവെന്നും വലിച്ചിഴച്ചുവെന്നും മര്‍ദനമേറ്റ കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

Arrested | മോഷണക്കുറ്റം ആരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചെന്ന സംഭവം; പിടിഎ അംഗം അറസ്റ്റില്‍

കാന്റീനില്‍ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പിടിഎ അംഗം സജി കുട്ടിയെ ആക്രമിച്ചത്. ഷര്‍ടില്‍ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ചായിരുന്നു മര്‍ദനം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ബാലുശ്ശേരി താലൂക് ആശുപത്രിയിലും പിന്നീട് മെഡികല്‍ കോളജ് ആശുപത്രിയിലുമെത്തിച്ച് ചികിത്സ നല്‍കി.

Keywords: Kozhikode, News, Kerala, Crime, Arrest, Arrested, Student, Police, Incident that school student attacked on allegedly theft; PTA member arrested.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia