Couple Killed | ഇന്‍ഡ്യന്‍ ദമ്പതികള്‍ ഫിലിപീന്‍സില്‍ വെടിയേറ്റ് മരിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

 




മനില: (www.kvartha.com) ഇന്‍ഡ്യയിലെ പഞ്ചാബ് സ്വദേശികളായ ദമ്പതികള്‍ ഫിലിപീന്‍സില്‍ വെടിയേറ്റ് മരിച്ചു. സുഖ് വിന്ദര്‍സിങ്, കിരണ്‍ദീപ് കൗര്‍ എന്നിവരാണ് ശനിയാഴ്ച രാത്രി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ഒരു അജ്ഞാന്‍ വീട്ടിലേക്ക് കയറി വരികയും കിരണ്‍ ദീപ് കൗറിനെ തോക്കിന്റെ മുനയില്‍ നിര്‍ത്തി സുഖ് വിന്ദര്‍ സിങിനെ വെടിവെക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സുഖ് വിന്ദര്‍ സിങിനെ ഒന്നില്‍ കൂടുതല്‍ തവണ വെടിവെക്കുന്നത് കാണാം. 

കഴിഞ്ഞ 19 വര്‍ഷമായി മനിലയില്‍ ഫൈനാന്‍സ് ഇടപാടുകള്‍ നടത്തിവരികയാണ് സുഖ് വിന്ദര്‍ സിങ്. സഹോദരന്‍ ലഖ് വീര്‍ സിങും മനിലയിലാണ് താമസം. മൂന്നുവര്‍ഷം മുമ്പാണ് സുഖ് വിന്ദര്‍ സിങ് വിവാഹിതനാവുന്നത്. തുടര്‍ന്ന് ഭാര്യയായ കിരണ്‍ദീപ് കൗറിനെ മനിലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സഹോദരനായ ലഖ് വീര്‍ സിങ് ഇന്‍ഡ്യയിലേക്ക് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നപ്പോഴാണ് സഹോദരന്‍ കൊല്ലപ്പെടുന്നത്. 

സഹോദരനെ നിരവധി തവണ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് അമ്മാവനോട് വീട്ടില്‍ അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ലഖ് വീര്‍ സിങ് പറയുന്നു. അമ്മാവന്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. കുടുംബത്തിന് യാതൊരു തരത്തിലുമുള്ള ശത്രുക്കളും നിലവിലില്ലെന്ന് ലഖ് വീര്‍ സിങ് പറയുന്നു.

Couple Killed | ഇന്‍ഡ്യന്‍ ദമ്പതികള്‍ ഫിലിപീന്‍സില്‍ വെടിയേറ്റ് മരിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്


വിഷയത്തില്‍ ഇന്‍ഡ്യന്‍ സര്‍കാര്‍ അന്വേഷണത്തിനായി ഫിലിപീന്‍സ് സര്‍കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും ലഖ് വീര്‍ സിങ് ആവശ്യപ്പെട്ടു. സുഖ് വിന്ദര്‍ സിങിന്റെ ശരീരത്തില്‍ നിരവധി തവണ വെടിയേറ്റ പാടുകളുണ്ടായിരുന്നുവെന്നും
അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

Keywords:  News, World, International, Manila, Philippines, Couples, Crime, Killed, Shot, Police, CCTV, Top-Headlines, Indian couple shot dead in Philippines
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia