Died | 'ഷോപിങ് മാളിലെ ഗോവണിയില്‍ നിന്ന് തള്ളിയിട്ടു': ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Apr 8, 2023, 12:21 IST
സിംഗപുര്‍: (www.kvartha.com) ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇന്‍ഡ്യന്‍ വംശജന്‍ മരിച്ചു. തേവന്ദ്രന്‍ ഷണ്‍മുഖമാണ് (34) മരിച്ചത്. ഷോപിങ് മാളിലെ ഗോവണിയില്‍ നിന്ന് മുഹമ്മദ് അസ്ഫരി അബ്ദുല്‍ ഖാഹ എന്ന 27കാരനാണ് തേവന്ദ്രന്‍ ഷണ്‍മുഖനെ തള്ളിയിട്ടതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം സിംഗപുര്‍ ഓര്‍കാഡ് റോഡിലെ കോണ്‍കോര്‍ഡ് ഷോപിങ് മാളിലാണ് സംഭവം.
പൊലീസ് പറയുന്നത്: ഷണ്‍മുഖത്തെ മുഹമ്മദ് അസ്ഫരി അബ്ദുല്‍ ഖാഹ ഷോപിങ് മാളിലെ ഗോവണിപ്പടിയില്‍ നിന്ന് താഴേക്ക് തള്ളിയിടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലയോട്ടിക്ക് ഗുരുതര പരുക്കേറ്റ ഷണ്‍മുഖം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരും തമ്മില്‍ മുന്‍ പരിചയമുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. സ്വമേധയാ ഗുരുതര പരുക്കേല്‍പ്പിച്ചെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാന്‍ സാധ്യത. ഷണ്‍മുഖത്തിന്റെ മൃതദേഹം വെള്ളിയാഴ്ച മണ്ടായി ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Keywords: News, National, Crime, Indian-origin man dies after being pushed outside shopping mall in Singapore.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.