3 മാസം പ്രായമുള്ള കുഞ്ഞിനെ 7 തവണ വിറ്റെന്ന കേസ്; അച്ഛന്‍ ഉള്‍പെടെ 11 പേര്‍ പിടിയില്‍, കുട്ടിയെ അമ്മയ്ക്ക് കിട്ടി
Mar 30, 2022, 18:07 IST
ഗുണ്ടൂര്‍ (ആന്ധ്രാപ്രദേശ്): (www.kvartha.com 30.03.2022) മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റെന്ന കേസില്‍ 11 പേരെ അറസ്റ്റ് ചെയ്തതായി ഹൈദരാബാദ് പൊലീസ് ബുധനാഴ്ച അറിയിച്ചു. പെണ്‍കുഞ്ഞിനെ പിതാവ് 70,000 രൂപയ്ക്കാണ് വിറ്റതെന്ന് കണ്ടെത്തി. കുട്ടിയുടെ അമ്മയും മുത്തശ്ശിയും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പൊലീസ് പറയുന്നത് ഇങ്ങനെ: പിതാവാണ് കേസിലെ മുഖ്യപ്രതി. പല പ്രതികളും ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരായിരുന്നു. പ്രതികളെ പിടികൂടുന്നതിന് തൊട്ട് മുമ്പ് കുട്ടിയ 2,50,000 രൂപയ്ക്ക് മറ്റൊരാള്‍ക്ക് വിറ്റതായി കണ്ടെത്തി. കുഞ്ഞിന്റെ പിതാവായ മനോജിന് മറ്റ് രണ്ട് പെണ്‍മക്കളുണ്ട്. മൂന്ന് മാസം മുമ്പ് ഭാര്യ മറ്റൊരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ വീടിന് അടുത്തുള്ള മികിലി നാഗലക്ഷ്മി എന്ന സ്ത്രീയുടെ സഹായത്തോടെ കുഞ്ഞിനെ നല്‍ഗൊണ്ട ജില്ലയിലെ ദമ്രചര്‍ല മണ്ഡലത്തിലെ കൊണ്ടപ്രോലു ഗ്രാമത്തിലെ സരസ്വതി എന്ന മേഘവത് ഗായത്രിക്ക് 70,000 രൂപയ്ക്ക് വിറ്റു.
മഘവത് ഗായത്രി അവളെ ഹൈദരാബാദിലെ ദില്‍ഷുക്ക് നഗറിലെ ഭൂക്യ ബാലവര്‍ത്തിരാജുവിന് 1,20,000 രൂപയ്ക്ക് വിറ്റു. രാജു കുഞ്ഞിനെ 1,87,000 രൂപയ്ക്ക് നൂര്‍ജഹാന് വിറ്റു. മറ്റൊരു പ്രതിയായ, ഖമ്മം ജില്ലയിലെ അനുഭോജു ഉദയ് കിരണിന്റെ സഹായത്തോടെ നൂര്‍ജഹാന്‍ കുഞ്ഞിനെ ഹൈദരാബാദിലെ ചിക്കാടപ്പള്ളി നാരായണ ഗുഡയിലെ ബൊമ്മദ ഉമ്മാദേവിക്ക് 1,90,000 രൂപയ്ക്ക് വിറ്റു, പിന്നീട്് വിജയവാഡ ബെന്‍സ് സര്‍കിളിലെ പടാല ശ്രാവണിക്ക് 2,00,000 രൂപയ്ക്ക് വിറ്റു.
വിജയവാഡയിലെ ഗൊല്ലപ്പുഡിയിലെ ഗരികമുക്ക് വിജയലക്ഷ്മിക്ക് 2,20,000 രൂപയ്ക്ക് കുഞ്ഞിനെ വിറ്റ പടല ശ്രാവണി ഒടുവില്‍ 2,50,000 രൂപയ്ക്ക് കുഞ്ഞിനെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഏലൂരിലെ വരേ രമേശിന് വിറ്റു.
കുഞ്ഞിനെ വിജയവാഡയില്‍ നിന്ന് രക്ഷിച്ചപ്പോള്‍, അവസാനം വാങ്ങിയത് ഹൈദരാബാദിലെ ദാചെപള്ളിയിലെ മംഗളഗിരി സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.