Attacked | 'പാർട്ടി ഓഫീസിൽ മിശ്രവിവാഹം': സിപിഎം കാര്യാലയം അടിച്ചു തകർത്തതായി പരാതി
![Attacked](https://www.kvartha.com/static/c1e/client/115656/uploaded/2f2ad49220334e1a78a36eb80f1c2499.png?width=730&height=420&resizemode=4)
![Attacked](https://www.kvartha.com/static/c1e/client/115656/uploaded/2f2ad49220334e1a78a36eb80f1c2499.png?width=730&height=420&resizemode=4)
തിരുനെൽവേലി: (KVARTHA) സിപിഎം ഓഫീസിൽ വ്യത്യസ്ത ജാതിയിലുള്ള യുവതിയും യുവാവും വിവാഹിതരായതിൽ രോഷാകുലയായ വീട്ടമ്മ പാർട്ടി ഓഫീസ് അടിച്ചുതകർത്തതായി പരാതി. കഴിഞ്ഞ ദിവസമാണ് സിപിഎം ഓഫീസിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവും മറ്റൊരു ജാതിയിൽപ്പെട്ട യുവതിയും വിവാഹിതരായത്.
ജാതി നിഷേധിച്ച് ഇവർ വിവാഹം കഴിച്ചതിൽ പ്രകോപിതയായ സ്ത്രീയാണ് ഓഫീസ് അടിച്ചു തകർത്തതെന്നാണ് ആക്ഷേപം. തുടർന്ന് മിശ്ര വിവാഹിതയായ യുവതി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈകോടതിയിൽ ഹർജി നൽകി.
കേസിൽ വാദം കേൾക്കുന്നതിനായി ഹർജിക്കാരിയുടെ വിലാസത്തിലേക്ക് സമൻസ് അയച്ചുവെങ്കിലും ഈ വിലാസത്തിൽ ഇവരെ കണ്ടെത്തി സമൻസ് നൽകാനായിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് വിവാഹിതരായ ദമ്പതികൾ വടപളനി പൊലീസ് സ്റ്റേഷനിൽ ഹാജരായി താമസ സ്ഥലത്തിൻ്റെയും ഭീഷണിപ്പെടുത്തുന്നവരുടെയും വിവരങ്ങൾ നൽകാൻ കോടതി നിർദേശിച്ചു.