ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി; ഇരിക്കൂറിൽ യുവാവ് അറസ്റ്റിൽ

 
Seized cannabis in Irikkur, Kannur.
Seized cannabis in Irikkur, Kannur.

Photo: Arranged

● കണ്ണൂർ, ശ്രീകണ്ഠാപുരം എക്സൈസ് സംയുക്ത പരിശോധന.
● വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് കണ്ടെത്തിയത്.
● ആന്ധ്രയിൽ നിന്ന് കടത്തിയതെന്ന് സൂചന.

കണ്ണൂർ: (KVARTHA) ജില്ലയിലെ മലയോര മേഖലയായ ഇരിക്കൂറിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 2.700 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. അബ്ദുൽ റൗഫ് (39) ആണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.

കണ്ണൂർ എക്സൈസ് എൻഫോർസ്മെൻ്റ് ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സി.ഷാബു, ശ്രീകണ്ഠാപുരം എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരിക്കൂർ ടൗണിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ശ്രീകണ്ഠാപുരം എക്സൈസ് റെയ്ഞ്ചും ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്.

ആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തെത്തുടർന്നാണ് എക്സൈസ് സംഘം സംയുക്തമായി റെയ്ഡ് നടത്തിയത്. 

ശ്രീകണ്ഠാപുരം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.കെ.അനിൽകുമാർ, ആർ.പി.അബ്ദുൽ നാസർ, രത്നാകരൻ, ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ സി.അജിത്ത്, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ പി.പി.സുഹൈൽ, പി.ജലീഷ്, സി.ഇ.ഒമാരായ രമേശൻ, ഷാൻ, അഖിൽ ജോസ്, മല്ലിക, സിവിൽ എക്സൈസ് ഡ്രൈവർ കേശവൻ എന്നിവരും റെയ്ഡ് സംഘത്തിൽ ഉണ്ടായിരുന്നു.

ഈ ലഹരി വേട്ടയുടെ വാർത്ത ഷെയർ ചെയ്യൂ!


Summary: A 39-year-old man named Abdul Rauf was arrested by the Excise Department in Irikkur, Kannur, with 2.7 kilograms of cannabis that was stored in his house. The joint operation was conducted by the Kannur Excise Special Squad and the Sreekandapuram Excise Range, following a tip-off about the sale of smuggled cannabis from Andhra Pradesh.

#CannabisSeizure, #Irikkur, #ExciseRaid, #DrugArrest, #Kannur, #Narcotics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia